മര്‍കസ് സമ്മേളനം: കാസര്‍ഗോഡ് ജില്ലാ പ്രചാരണ സമിതി രൂപീകരിച്ചു

0
770
കാസര്‍കോഡ് നടന്ന മര്‍കസ് സമ്മേളന പ്രചാരണ സമിതി രൂപീകരണ കണ്‍വെന്‍ഷന്‍ വി.പി.എം ഫൈസി വില്യാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

കാസര്‍ഗോഡ്: ഏപ്രില്‍ 9 മുതല്‍ 12 വരെ നടക്കുന്ന മര്‍കസ് നാല്‍പത്തിമൂന്നാം വാര്‍ഷിക സമ്മേളനത്തിന്റെ കാസര്‍ഗോഡ് ജില്ലാ തല പ്രചാരണ സമിതി രൂപീകരണം പൂര്‍ത്തിയായി. തിങ്കളാഴ്ച കാസര്‍ഗോഡ് നടന്ന പ്രചാരണ സമിതി രൂപീകരണത്തോടെ 14 ജില്ലകളിലും സമ്മേളന പ്രവര്‍ത്തനങ്ങള്‍ സജീവമായി. സോണ്‍ സമ്മേളനങ്ങള്‍ക്ക് ഈയാഴ്ച തുടക്കമാവും.
കാസര്‍ഗോഡ് നടന്ന കണ്‍വെന്‍ഷന്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ട്രഷറര്‍ വി.പി.എം ഫൈസി വില്യാപ്പള്ളി ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നൂറുകണക്കിന് വൈജ്ഞാനിക കേന്ദ്രങ്ങള്‍ സ്ഥാപിച്ചു എല്ലാത്തരം വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നല്‍കി വളര്‍ത്തിക്കൊണ്ടുവരുന്ന മര്‍കസ് രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കുന്നതില്‍ നിസ്തുലമായ പങ്കുവഹിച്ച സ്ഥാപനമാണ് എന്ന് അദ്ദേഹം പറഞ്ഞു. ബി.എസ് അബുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു.സയ്യിദ് പി.എസ് ആറ്റക്കോയ പ്രാര്‍ത്ഥന നടത്തി. പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍ വിഷയാവതരണം നടത്തി. ഹുസൈന്‍ സഅദി കെ.സി റോഡ്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്ലത്തീഫ് സഖാഫി പെരുമുഖം, മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുല്‍ ജലീല്‍ സഖാഫി മാവിലാടം, ഹമീദ് സി.എല്‍, മുഹമ്മദലി സഖാഫി പുത്തൂര്‍, ബഷീര്‍ പുളിക്കൂര്‍, മൂസ സഖാഫി കളത്തൂര്‍ പ്രസംഗിച്ചു. സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതവും അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ നന്ദിയും പറഞ്ഞു.