മര്‍കസ് സമ്മേളനം: കോഴിക്കോട് ജില്ലാ സഖാഫി സംഗമം പ്രൗഢമായി

0
925
കോഴിക്കോട് ജില്ലാ സഖാഫി സംഗമം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു
SHARE THE NEWS

കോഴിക്കോട്: മര്‍കസ് നാല്‍പത്തിമൂന്നാം വാര്‍ഷിക സമ്മേളന ഭാഗമായി സംഘടിപ്പിച്ച കോഴിക്കോട് ജില്ലാ സഖാഫി സംഗമം പ്രൗഢമായി. മര്‍കസില്‍ നടന്ന സംഗമത്തില്‍ ജില്ലയുടെ വിവിധ സോണുകളില്‍ നിന്നായി മുന്നൂറ് സഖാഫികള്‍ സംബന്ധിച്ചു. മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി സഖാഫികള്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു.

മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സി മുഹമ്മദ് ഫൈസി സമ്മേളന പദ്ധതികള്‍ അവതരിപ്പിച്ചു. സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി പ്രാര്‍ത്ഥന നടത്തി. സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി അധ്യക്ഷത വഹിച്ചു. വി.പി.എം ഫൈസി വില്യാപ്പള്ളി, അബൂബക്കര്‍ സഖാഫി പന്നൂര്‍, ശുക്കൂര്‍ സഖാഫി വെണ്ണക്കോട്, ബഷീര്‍ സഖാഫി കൈപ്പുറം, നാസര്‍ സഖാഫി പൂനൂര്‍, അബൂബക്കര്‍ സഖാഫി വെണ്ണക്കോട്, അബ്ദുറഹ്മാന്‍ സഖാഫി നരിക്കുനി പ്രസംഗിച്ചു.


SHARE THE NEWS