മര്‍കസ് സമ്മേളനം: നോളജ് സിറ്റിയില്‍ നേതൃസംഗമം നാളെ

0
2532

കോഴിക്കോട്: മര്‍കസ് 43ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നാടിനു സമര്‍പ്പിക്കാന്‍ പോകുന്ന വ്യത്യസ്ത പദ്ധതികളെ പരിചയപ്പെടുത്തി മര്‍കസ് നോളജ് സിറ്റിയില്‍ നേതൃസംഗമം നടക്കും. നാളെ(ശനി) രാവിലെ പതിനൊന്നു മണിക്ക് നോളജ് സിറ്റിയില്‍ ആരംഭിക്കുന്ന സംഗമത്തില്‍ സയ്യിദ് അലി ബാഫഖി, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് പി.കെ.എസ് തലപ്പാറ, സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ത്വാഹാ തങ്ങള്‍, റാശിദ് ബുഖാരി പങ്കെടുക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, കേരള മുസ്ലിം ജമാഅത്ത്, എസ്. വൈ.എസ്, സുന്നി മാനേജ്മെന്റ് അസോസിയേഷന്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്.എസ്.എഫ് – സ്റ്റേറ്റ് കമ്മറ്റിയുടെയും ജില്ലകളുടെയും കാബിനറ്റ് അംഗങ്ങളും സോണ്‍/ ഡിവിഷന്‍ പ്രസിഡന്റ് സെക്രട്ടറിമാരും സംബന്ധിക്കണമെന്ന് സമ്മേളന സ്വാഗതസംഘം ഓഫീസ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9072500437