മര്‍കസ് സമ്മേളനം; പത്തനംതിട്ട ജില്ലാ പ്രചാരണ സമിതിയായി

0
667
SHARE THE NEWS

പത്തനംതിട്ട | മര്‍കസിന്റെ നാല്‍പ്പത്തിമൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തുടനീളം മാതൃകാ പൗരന്മാരെ വാര്‍ത്തെടുക്കുവാന്‍ സഹായകമായതാ യി മര്‍കസ് പി ആര്‍ ഒ മര്‍സൂഖ് സഅദി അഭിപ്രായപ്പെട്ടു. 2020 ഏപ്രില്‍ 9, 10, 11, 12, തീയതികളില്‍ നടക്കുന്ന ജാമിഅ മര്‍ക്കസുസഖാഫത്തി സുന്നിയ്യ നാല്‍പ്ത്തിമൂന്നാം വാര്‍ഷിക സമ്മേളനത്തിന്റെ പത്തനംതിട്ട ജില്ലാ
പ്രചാരണ സംഘാടക സമിതി രൂപവത്കരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. . ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്ക് പുറമെ അന്തമാന്‍ ദ്വീപ്, ലക്ഷദ്വീപ്, എന്നീവിടങ്ങളിലെ സ്ഥാപനങ്ങളിലായി നാല്‍പതിനായിരം വിദ്യാര്‍ഥികള്‍ പഠിക്കുന്നു. മര്‍കസ്
നോളജ് സിറ്റിയില്‍ ഇതിനകം ലോ കോളേജ്, യൂനാനി മെഡിക്കല്‍ കോളേജ്, എന്നിവക്ക് പുറമെ ഇന്റര്‍നാഷണല്‍ നിലവാരത്തിലുള്ള അലിഫ് ഗ്ലോബല്‍ സ്‌കൂളും ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
അഷ്‌റഫ് ഹാജി അലങ്കാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ബാഫഖ്‌റുദ്ദീന്‍ ബുഖാരി അദനി, സാബിര്‍ മഖ്ദൂമി, സലാഹുദ്ദീന്‍ മദനി, അബ്ദുല്‍ അസീസ് ഹാജി മാന്നാര്‍, സുധീര്‍ വഴിമുക്ക്, സുനീര്‍ അലി സഖാഫി,
മുത്തലിബ് അഹ്‌സനി, ബഷീര്‍ ഹാജി, അജിഖാന്‍ രിഫാഇ സംസാരിച്ചു.
സംഘാടക സമിതി: അലി അല്‍ ഫൈസി (രക്ഷാധികാരി), അഷ്‌റഫ് ഹാജി അലങ്കാര്‍ (ചെയ.), അസീസ് കോന്നി, അനസ് പൂവാലം പറമ്പില്‍ (വൈ. ചെയ.), സലാഹുദ്ദീന്‍ മദനി (ജന. കണ്‍.), മുത്തലിബ് അഹ്‌സനി, മുഹമ്മദ് ഷിയാഖ് ജൗഹരി, സാബിര്‍ മഖ്ദൂമി (ജോ: കണ്‍.), അബ്ദുല്‍ അസീസ് ഹാജി തവക്കല്‍, മുഹമ്മദ് ഷംനാദ് അസ്ഹരി, ഷാജി തൃക്കോമല, കബീര്‍ കുട്ടി (ഫിനാന്‍സ് സെക്രട്ടറി), സുധീര്‍ വഴിമുക്ക്, അബ്ദുല്‍ സലാം സഖാഫി നിസാം നിരണം (പ്രചാരണം), സുനീര്‍ അലി സഖാഫി, റിജിന്‍ഷ, മാഹീന്‍, മിസ് ബാഹുദ്ദീന്‍ ബുഖാരി (വിഭവ സമാഹരണം), കോഡിനേറ്റര്‍ (കോയ മോന്‍). അടുര്‍ സോണ്‍ അജിഖാന്‍ രിഫാഇ തിരുവല്ല, നിരണം മാഹീന്‍, പത്തനംതിട്ട മുഹമ്മദ് കോന്നി എന്നിവര്‍ അടങ്ങുന്ന
101 അംഗ കമ്മിറ്റിയെ തിരഞ്ഞടുത്തു.


SHARE THE NEWS