റൂബി ജൂബിലി വിജയിപ്പിക്കുക: സുന്നി വിദ്യാഭ്യാസ ബോര്‍ഡ്

0
814

കോഴിക്കോട്: 2018 ജനുവരി 5,6,7 തിയ്യതികളില്‍ നടക്കുന്ന മര്‍കസ് റൂബി ജൂബിലി സമ്മേളനം വിജയിപ്പിക്കണമെന്ന് സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് യോഗം അഭ്യര്‍ത്ഥിച്ചു. സമ്മേളനത്തിന്റെ ഭാഗമായി സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കാറുള്ള വിഭവ സമാഹരണവും മറ്റു പ്രവര്‍ത്തനങ്ങളും കൂടുതല്‍ വിപുലമാക്കാന്‍ യോഗം തീരുമാനിച്ചു.
യോഗത്തില്‍ സയ്യിദ് അലി ബാഫഖി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, പ്രൊഫ എ.കെ അബ്ദുല്‍ ഹമീദ്, പി.പി.എം ഫൈസി, അബൂ ഹനീഫല്‍ ഫൈസി തെന്നല, എന്‍ അലി അബ്ദുല്ല, ടി.കെ അബ്ദുറഹ്മാന്‍ ബാഖവി തുടങ്ങിയ മുഴുവന്‍ ഭാരവാഹികളും സംബന്ധിച്ചു.