
കോഴിക്കോട്: 2020 ഏപ്രില്‍ 9-12 തിയ്യതികളില്‍ നടക്കുന്ന മര്‍കസ് 43 ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി മര്‍കസ് ശരീഅ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ സമ്പൂര്‍ണ്ണ സംഗമം നടന്നു. കേരളത്തിനു പുറമെ, തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ നിന്നായി ആയിരത്തിലധികം രക്ഷിതാക്കള്‍ സംബന്ധിച്ചു.
മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. പതിനൊന്നായിരം സഖാഫികളെ രൂപപ്പെടുത്തിയ മര്‍കസ് അവരിലൂടെ ഇസ്ലാമിക സംസ്കാരവും ജ്ഞാനപ്രസരണവും ലോകത്താകെ സജ്ജവമാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മതവിദ്യാഭ്യാസത്തില്‍ ഉന്നതങ്ങളിലെത്തുകയും ജ്ഞാന മാര്‍ഗത്തില്‍ സജീവമാകുകയും ചെയ്യുന്നവര്‍ അല്ലാഹുവിന്റെ കാരുണ്യത്തിനു ഉടമയായവരാണെന്നും അദ്ദേഹം പറഞ്ഞു.
കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര് അധ്യക്ഷത വഹിച്ചു. എ.പി മുഹമ്മദ് മുസ്ലിയാര് കാന്തപുരം മുഖ്യപ്രഭാഷണം നടത്തി. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി ആമുഖപ്രഭാഷണം നടത്തി. വി.പി.എം ഫൈസി വില്യാപ്പള്ളി, കെ.കെ മുഹമ്മദ് മുസ്ലിയാര്, കെ.എം അബ്ദുറഹ്മാന് മുസ്ലിയാര്, ഡോ. ഹുസ്സൈന്‍ സഖാഫി ചുള്ളിക്കോട്, മുഖ്താര്‍ ഹസ്റത്ത്, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശോല, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, പി സി അബ്ദുല്ല മുസ്ലിയാര് സംബന്ധിച്ചു. സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ സമാപന പ്രാര്‍ത്ഥന നടത്തി. സി.പി ഉബൈദുല്ല സഖാഫി സ്വാഗതവും കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍ നന്ദിയും പറഞ്ഞു.