മര്‍കസ് സമ്മേളനം: സംസ്ഥാനതല പ്രചാരണോദ്ഘാടനം ഡിസംബര്‍ 30ന് തിരുവനന്തപുരത്ത്

0
1296
SHARE THE NEWS

കോഴിക്കോട്: സുസ്ഥിര വികസനം, സുഭദ്ര രാഷ്ട്രം എന്ന ശീര്‍ഷകത്തില്‍ 2020 ഏപ്രില്‍ 9,10,11,12 തിയ്യതികളില്‍ നടക്കുന്ന മര്‍കസ് 43-ാം വാര്‍ഷിക സമ്മേളന പ്രചാരണോദ്ഘാടനം ഡിസംബര്‍ 30 തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കും. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ സംബന്ധിക്കും. സംസ്ഥാനത്താകെ വൈവിധ്യപൂര്‍ണ്ണമായ സമ്മേളന പ്രചാരണ പരിപാടികള്‍ക്ക് ഇതോടെ തുടക്കമാവും.

മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി, വൈസ് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, എ. സൈഫുദ്ധീന്‍ ഹാജി, മജീദ് കക്കാട് തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും.


SHARE THE NEWS