മര്‍കസ് സമ്മേളനം: സഖാഫി ജില്ലാ സംഗമങ്ങള്‍ക്കു ഇന്ന് തുടക്കം

0
625
SHARE THE NEWS

കാരന്തൂര്‍: മര്‍കസു സഖാഫത്തി സുന്നിയ്യയുടെ 43ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി കേന്ദ്ര സഖാഫി ശൂറ പത്തിന കര്‍മ്മ പദ്ധതികള്‍ നടത്തുവാനും പുതിയ സാരഥികളെ തെരഞ്ഞെടുക്കാനും വേണ്ടി കേരളത്തിലെ പതിമൂന്നു ജില്ലകളിലും നീലഗിരി, കൊടഗ്, ലക്ഷദ്വീപ് എന്നിവടങ്ങളിലും സഖാഫി സംഗമങ്ങള്‍ നടത്തുന്നു.
ഉടുമ്പന്നൂരില്‍ ഇന്ന്(വ്യാഴം) രണ്ടു മണിക്ക് നടക്കുന്ന ഇടുക്കി ജില്ല സംഗമത്തോടെ ജില്ലാ സംഗമങ്ങള്‍ക്കു തുടക്കം കുറിക്കും. അബ്ദുല്‍ ഹക്കീം സഅദി കരുനാഗപ്പള്ളി, ഷാജഹാന്‍ സഖാഫി കാക്കനാട് പ്രസംഗിക്കും. ഡിസംബര്‍ 17നു ആലപ്പുഴ മഹ്ദലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ആലപ്പുഴ ജില്ലാ സംഗമത്തില്‍ അബൂബക്കര്‍ സഖാഫി പന്നൂര്‍, കൈപ്പുറം ബഷീര്‍ സഖാഫി സംബന്ധിക്കും. ഡിസംബര്‍ 19 ന് കൊല്ലം ഖാദിസിയ്യ ഓഡിറ്റോറിയത്തില്‍ അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, വയനാട് ദാറുല്‍ ഫലാഹ് ഓഡിറ്റോറിയത്തില്‍ മൂന്ന് മണിക്ക് നടക്കുന്ന പരിപാടിയില്‍ കട്ടിപ്പാറ കെ കെ അഹമ്മദ് കുട്ടി മുസ്ലിയാര്‍, മുഹമ്മദലി സഖാഫി വള്ളിയാട് നേതൃത്വം നല്‍കും.
ഡിസംബര്‍ 24ന് 2 മണിക്ക് കണ്ണൂര്‍ അബ്റാര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംഗമത്തില്‍ വി പി എം ഫൈസി വില്ല്യാപ്പള്ളിയും ശാഫി സഖാഫി മുണ്ടമ്പ്രയും സംബന്ധിക്കും. ഡിസംബര്‍ 26ന് മര്‍കസില്‍ നടക്കുന്ന കോഴിക്കോട് ജില്ല സംഗമത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, എ പി മുഹമ്മദ് മുസ്ലിയാര്‍, സി മുഹമ്മദ് ഫൈസി, കോട്ടയം നീലിമംഗലത്തെ ജില്ലാ സുന്നീ ആസ്ഥാനത്തു വെച്ച് നടക്കുന്ന സംഗമത്തില്‍ ബഷീര്‍ സഖാഫി എ ആര്‍ നഗര്‍, ഷാജഹാന്‍ സഖാഫി കാക്കനാട് നേതൃത്വം നല്‍കും. കവരത്തിയില്‍ നടക്കുന്ന ലക്ഷദ്വീപ് സംഗമത്തില്‍ സി.പി. ഉബൈദ് സഖാഫി, അക്ബര്‍ ബാദുഷ സഖാഫിയും സംബന്ധിക്കും.

ഡിസംബര്‍ 31നു തിരുവനന്തപുരത്തു നടക്കുന്ന സംഗമത്തിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും എറണാകുളം അശുഅരിയ്യ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംഗമത്തിന് മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലവും, അബ്ദുല്‍ ലത്തീഫ് സഖാഫി പെരുമുഖവും ഗൂഡല്ലൂര്‍ ടൗണില്‍ 2 മണിക്ക് നടക്കുന്ന നീലഗിരി ജില്ലാ സംഗമത്തില്‍ കട്ടിപ്പാറ കെ കെ അഹമ്മദ് കുട്ടി മുസ്ലിയാര്‍, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂര്‍ എന്നിവരും സംബന്ധിക്കും.

2020 ജനുവരി നാലിന് മണ്ണാര്‍ക്കാട് നടക്കുന്ന പാലക്കാട് സംഗമത്തില്‍ സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി, സി.പി ഉബൈദുല്ല സഖാഫി എന്നിവരും ജനുവരി 7ന് കാസറഗോഡ് ടൗണ്‍ഹാളില്‍ നടക്കുന്ന സംഗമത്തില്‍ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശോലയും ജനുവരി 9നു മലപ്പുറത്ത് നടക്കുന്ന ജില്ലാ സംഗമത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, മുഖ്താര്‍ ഹസ്രത്, സയ്യിദ് സ്വാലിഹ് തുറാബ് തങ്ങള്‍, 15ന് കൊടകില്‍ നടക്കുന്ന പരിപാടിയില്‍ മര്‍സൂഖ് സഅദി, ഹസന്‍ സഖാഫി തറയിട്ടാലും സംബന്ധിക്കും.

ഇത് സംബന്ധമായി മര്‍കസില്‍ ചേര്‍ന്ന കേന്ദ്ര സഖാഫി ശൂറായില്‍ ശാഫി സഖാഫി മുണ്ടമ്പ്ര, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, പറവൂര്‍ കുഞ്ഞിമുഹമ്മദ് സഖാഫി , ഹസ്സന്‍ സഖാഫി തറയിട്ടാല്‍, സി.പി ഉബൈദ് സഖാഫി, പെരുമുഖം അബ്ദുല്‍ ലത്തീഫ് സഖാഫി, ഹംസ സഖാഫി സീഫോര്‍ത്ത് സംബന്ധിച്ചു


SHARE THE NEWS