മര്‍കസ് സമ്മേളനം: 100 സോണുകളില്‍ പ്രചാരണ സമ്മേളനങ്ങള്‍ നടക്കും

0
673

കോഴിക്കോട്: സുസ്ഥിര സമൂഹം സുഭദ്ര രാഷ്ട്രം എന്ന പ്രമേയത്തില്‍ ഏപ്രിലില്‍ നടക്കുന്ന മര്‍കസ് 43-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ നൂറ് സോണുകളില്‍ പ്രചാരണ സമ്മേളനങ്ങള്‍ നടക്കും. ഫെബ്രുവരി 10 വരെയുള്ള കാലയളവിലാണ് പ്രചാരണ സമ്മേളങ്ങള്‍ അരങ്ങേറുന്നത്. മര്‍കസ് മുന്നോട്ടുവെക്കുന്ന വിദ്യാഭ്യാസ സാമൂഹിക കാഴ്ചപ്പാടുകള്‍, മര്‍കസ് നോളജ് സിറ്റിയുടെ നാഗരിക സങ്കല്പങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലും സമകാലിക സാമൂഹിക രാഷ്ട്രീയ മേഖലകളെക്കുറിച്ചുമുള്ള പ്രഭാഷണങ്ങള്‍ സോണ്‍ സമ്മേളങ്ങളില്‍ നടക്കും. മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സുന്നി മാനേജ്മെന്റ് അസോസിയേഷന്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന സമ്മേളനങ്ങള്‍ക്ക് സുന്നി സംഘടനാ നേതാക്കള്‍ നേതൃത്വം നല്‍കും. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വ്യക്തിത്വങ്ങള്‍ വിവിധ സമ്മേളനങ്ങളില്‍ സംബന്ധിക്കും.