മര്‍കസ് സമ്മേളന ഗള്‍ഫ്തല പ്രചാരണോദ്ഘാടനം പ്രൗഢമായി

0
877
മദീനയില്‍ നടന്ന മര്‍കസ് സമ്മേളന ഗള്‍ഫ്തല പ്രചാരണോദ്ഘാടനം സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി നിര്‍വഹിക്കുന്നു.
SHARE THE NEWS

മദീന: 2020 ഏപ്രില്‍ 9, 10, 11, 12 തിയ്യതികളില്‍ മര്‍കസ് നാല്‍പത്തിമൂന്നാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ ഗള്‍ഫ്തല പ്രചരണ പരിപാടികളുടെ ഉദ്ഘാടനം മദീനയില്‍ നടന്നു. മര്‍കസ് സമ്മേളന സ്വാഗത സംഘം പ്രചാരണ വിഭാഗം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പരിപാടിയില്‍ ആയിരത്തോളം മര്‍കസ്, ഐ.സി.എഫ്, ആര്‍.എസ്.സി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
മസ്ജിദുന്നബവിയും പ്രവാചക സന്നിധാനവും സന്ദര്‍ശിച്ച ശേഷമാണ് ഗള്‍ഫുതല പ്രചരണ പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെട്ടത്.

മര്‍കസിന്റെ 43 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തുടനീളം മാതൃകാ പൗരന്മാരെ വാര്‍ത്തെടുക്കുവാന്‍ സഹായകമായെന്നും കാന്തപുരം ഉസ്താദിന്റെ നേതൃത്വം സമാനതയില്ലാത്ത വൈജ്ഞാനിക കേന്ദ്രമാക്കി മര്‍കസിനെ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിലൂടെ മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സംസാരിച്ചു. ഗള്‍ഫ്തല പ്രചാരണ ഉദ്ഘാടനം പുണ്യനഗരിയായ മദീനയില്‍ വെച്ച് നടക്കുന്നത് വളരെ സന്തോഷകരമാണെന്ന് അദ്ദേഹം പറഞ്ഞു. അനാഥകളെ കൊണ്ട് ആരംഭിച്ച സ്ഥാപനം ഇന്ന് രാജ്യത്ത് എല്ലാവര്‍ക്കും പ്രയോജനം ലഭിക്കുന്ന വിധത്തില്‍ വിശാലമായത് ആത്മാര്‍ത്ഥതയും, ജനങ്ങളുടെ നിറഞ്ഞ പിന്തുണയും കാരണമാണ് എന്ന് അദ്ദേഹം പറഞ്ഞു. പരിപാടിക്കായി 43 ബസുകളിലായി രണ്ടായിരത്തോളം പ്രവാസികളാണ് വിശുദ്ധ മദീനയിലെത്തിയത്.

സൗദി നാഷണല്‍ പ്രചാരണ സമിതി കണ്‍വീനര്‍ ബാവഹാജി കൂമണ്ണ അധ്യക്ഷത വഹിച്ചു. മര്‍കസ് സൗദി നാഷണല്‍ സെക്രട്ടറി അഷ്റഫ് കൊടിയത്തൂര്‍, മര്‍കസ് സൗദി കോര്‍ഡിനേറ്റര്‍ അഷ്റഫ് സഖാഫി മായനാട്, ജിദ്ദ മര്‍കസ് പ്രസിഡന്റ് അബ്ദുന്നാസിര്‍ അന്‍വരി, ബഷീര്‍ നൂറാനി, മൂസ സഖാഫി, ഐ.സി.എഫ് നേതാക്കളായ യഹ്യ ഖലീല്‍ നൂറാനി, മുഹ്സിന്‍ സഖാഫി, അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍, ആര്‍.എസ്.സി നേതാക്കളായ നൗഫല്‍ മുസ്ലിയാര്‍ വേങ്ങര, ഉമൈര്‍ വയനാട്, താജുദ്ദീന്‍ നിസാമി തുടങ്ങിയവര്‍ സംബന്ധിച്ചു.


SHARE THE NEWS