മര്‍കസ് സമ്മേളന സംസ്ഥാനതല പ്രചാരണോദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത്

0
840

തിരുവനന്തപുരം: മര്‍കസ് നാല്‍പത്തിമൂന്നാം വാര്‍ഷിക സമ്മേളനത്തിന്റെ സജീവ പ്രചാരണങ്ങള്‍ക്ക് ആരംഭം കുറിച്ച് സംഘടിപ്പിക്കുന്ന സംസ്ഥാന തല പ്രചാരണോദ്ഘാടനം ഇന്ന് (ഡിസംബര്‍ 30) തിങ്കളാഴ്ച വൈകുന്നേരം 4മണിക്ക് തിരുവനന്തപുരം അധ്യാപക ഭവനില്‍ നടക്കും. സുസ്ഥിര സമൂഹം സുഭദ്ര രാഷ്ട്രം എന്ന സമ്മേളന പ്രമേയത്തിലൂന്നി നടക്കുന്ന പരിപാടിയില്‍ കേരളത്തിലെ പ്രമുഖ മത രാഷ്ട്രീയ സാമൂഹിക പ്രമുഖര്‍ സംബന്ധിക്കും. മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന വിവിധ പദ്ധതികളുടെ പ്രഖ്യാപനവും നടക്കും.

മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, മേയര്‍ കെ. ശ്രീകുമാര്‍, എം.എല്‍.എ വി.എസ് ശിവകുമാര്‍, മര്‍കസ് വൈസ് പ്രസിഡന്റ് എ.കെ അഹമ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, സമ്മേളന പ്രചാരണ സമിതി ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, എ. സൈഫുദ്ധീന്‍ ഹാജി, ഡോ. ഫാറൂഖ് നഈമി, സിദ്ധീഖ് സഖാഫി നേമം തുടങ്ങി മത, സാസംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.