മര്‍കസ് സഹ്‌റ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു

0
1105
SHARE THE NEWS

കൊടുവള്ളി : ചെറുപ്രായത്തിലെ കുട്ടികള്‍ക്കുള്ള ഖുര്‍ആന്‍ ശാസ്ത്രീയവും മനഃശാസ്ത്രപരവുമായി പഠിക്കാനുള്ള മര്‍കസിന് കീഴിലെ സംവിധാനമായ സഹ്റത്ത്ുല്‍ ഖുര്‍ആന്‍ കോഴ്സ് നിയന്ത്രണത്തിനും കോ-ഓര്‍ഡിനേഷനും വേണ്ടി നിര്‍മ്മിച്ച കൊടുവള്ളിയിലെ സഹ്റ പാര്‍ക്ക് ഉദ്ഘാടനം നടന്നു. രണ്ടര ഏക്കര്‍ ഭൂമിയില്‍ നിര്‍മ്മിച്ച ഇരുനില കെട്ടിടത്തില്‍ മര്‍കസിന് കീഴിലായി കേരളത്തിലും കര്‍ണാടകയിലും മധ്യപ്രദേശിലുമായി പ്രവര്‍ത്തിച്ച് വരുന്ന 73 സഹ്‌റത്തുല്‍ ഖുര്‍ആന്‍ പഠന കേന്ദ്രങ്ങളുടെ നിയന്ത്രണം നടക്കും. 4000 കുട്ടികളും 500 അധ്യാപകരും ഉള്‍ക്കൊള്ളുന്നതാണ് മര്‍കസ് സഹ്റത്തുല്‍ ഖുര്‍ആന്‍ സംവിധാനം. മറ്റുസ്ഥാപനങ്ങള്‍ക്ക് മാതൃകയായി നിര്‍മ്മിച്ച സഹ്റ മോഡല്‍സ്‌കൂളും കാമ്പസില്‍ പ്രവര്‍ത്തിക്കും.
മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി സഹ്‌റ പാര്‍ക്ക് കോമ്പൗണ്ടില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി സഹ്‌റ പാര്‍ക്ക് പ്രൊജക്ട് വിശദീകരിച്ചു. കെ കെ അഹ്്മദ് കുട്ടി മുസ്്‌ലിയാര്‍ കട്ടിപ്പാറ, വി പി എം ഫൈസി വില്ല്യാപ്പള്ളി, പി ടി എ റഹീം എം എല്‍ എ, കാരാട്ട് റസാഖ് എം എല്‍ എ, ടി കെ അബ്ദുറഹ്്മാന്‍ ബാഖവി, എ കെ സി മുഹമ്മദ് ഫൈസി, ടി കെ അതിയ്യത്ത്, അമീര്‍ ഹസ്സന്‍, ഉനൈസ് മുഹമ്മദ്, റശീദ് പുന്നശ്ശേരി, യു കെ അബു എന്നിവര്‍ പ്രസംഗിച്ചു


SHARE THE NEWS