മര്‍കസ് സഹ്‌റ പാര്‍ക്ക് ഉദ്ഘാടനം നാളെ

0
951

കൊടുവള്ളി : മര്‍കസിന് കീഴിലെ ചെറുപ്രായത്തിലെ കുട്ടികള്‍ക്കുള്ള ഖുര്‍ആന്‍ പഠന സംവിധാനമായ സഹ്‌റത്ത്ുല്‍ ഖുര്‍ആന്‍ കോഴ്‌സ് നിയന്ത്രണത്തിനും കോ-ഓര്‍ഡിനേഷനും വേണ്ടി നിര്‍മ്മിച്ച കൊടുവള്ളിയിലെ സഹ്‌റ പാര്‍ക്ക് ഉദ്ഘാടനം ഇന്നും നാളെയുമായി (വ്യാഴം, വെള്ളി)നടക്കും. രണ്ടര ഏക്കര്‍ ഭൂമിയില്‍ നിര്‍മ്മിച്ച ഇരുനില കെട്ടിടത്തില്‍ നിലവില്‍ കേരളത്തിലും കര്‍ണാടകയിലും മധ്യപ്രദേശലിമായി പ്രവര്‍ത്തിച്ച് വരുന്ന 73 സ്‌കൂളുകളുടെ നിയന്ത്രണം ഇവിടെ നടക്കും. 4000 കുട്ടികളും 500 അധ്യാപകരും ഉള്‍ക്കൊള്ളുന്നതാണ് മര്‍കസ് സഹ്‌റത്തുല്‍ ഖുര്‍ആന്‍ സംവിധാനം. മറ്റുസ്ഥാപനങ്ങള്‍ക്ക് മാതൃകയായി നിര്‍മ്മിച്ച സഹ്‌റ മോഡല്‍സ്‌കൂളും കാമ്പസില്‍ പ്രവര്‍ത്തിക്കും.മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി ഇന്ന് (വ്യാഴം)വൈകുന്നേരം 7മണിക്ക് നടക്കുന്ന ഉദ്ഘാടന സംഗമത്തില്‍ മര്‍കസ് ഡയറക്ടര്‍ ഡോ.എ.പിഅബ്ദുല്‍ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തും. ഡോ.മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം ഉദ്ഘാടനം ചെയ്യും. നാളെ(വെള്ളി) വൈകുന്നേരം 5മണിക്ക് നടക്കുന്ന സഹ്‌റ പാര്‍ക്ക് ഉദ്ഘാടനം മര്‍കസ് ചാന്‍സ്‌ലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വ്വഹിക്കും. മര്‍കസ് പ്രസിഡന്റ് സയ്യിദലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും. എ.പി മുഹമ്മദ് മുസ്ലിയാര്‍, കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര്‍, സി.മുഹമ്മദ് ഫൈസി, ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, അഡ്വ.പി.ടി.എ റഹീം എം.എല്‍.എ, കാരാട്ട് റസാഖ് എം.എല്‍.എ പ്രസംഗിക്കും.