മര്‍കസ് സാദാത്ത് ഡേ ഇന്ന്; പ്രവേശനം പൊതുജനങ്ങള്‍ക്കും

0
774
SHARE THE NEWS

കാരന്തൂര്‍: പ്രവാചക കുടുംബപരമ്പരയിലുള്ള കേരളത്തിലെ വിവിധ ഖബീലകളില്‍ നിന്നുള്ള സയ്യിദന്മാരെ ഒരുമിപ്പിച്ച് മര്‍കസ് സംഘടിപ്പിക്കുന്ന സാദാത്ത് ഡേ സംഗമം ഇന്ന്(ശനി) ഉച്ചക്ക് 1മണി മുതല്‍ 7മണി വരെ മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. പൊതുജനങ്ങള്‍ക്കും പരിപാടിയില്‍ സംബന്ധിക്കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്.
അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യകാര്‍മികത്വം വഹിക്കും. സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ പ്രാര്‍ത്ഥന നിര്‍വഹിക്കും. സയ്യിദ് ഇബ്രാഹീമുള്‍ ഖലീലുല്‍ ബുഖാരി, കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാര്‍, സി. മുഹമ്മദ് ഫൈസി വിഷയാവതരണം നടത്തും.
സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം, സയ്യിദ് ഹബീബ് കോയ ചെരക്കാപ്പറമ്പ്, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് തുറാബ്, സയ്യിദ് സ്വബൂര്‍ ബാഹസന്‍ അവേലം, കെ.കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപള്ളി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിക്കും. മഗ്‌രിബ് നിസ്‌കാരാനന്തരം നടക്കുന്ന നോമ്പുതുറയോടെ പരിപാടി സമാപിക്കും.


SHARE THE NEWS