മര്‍കസ് സാനവിയ്യയിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു

0
964

കോഴിക്കോട് : ജാമിഅ മര്‍കസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മത ഭൗതിക സമന്വയ സ്ഥാപനമായ സാനവിയ്യ ഡിപാര്‍ട്ട്‌മെന്റിലേക്കുള്ള 2019-20 അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. +2, ഡിഗ്രി പഠനത്തോടൊപ്പം ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയുടെ സാനവിയ്യ സിലബസ് സര്‍ട്ടിഫിക്കറ്റോടെയുള്ള പഞ്ചവത്സര കോഴ്‌സാണ് സാനവിയ്യ. കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് മർകസുമായി അക്കാദമിക ഉടമ്പടിയിൽ ഒപ്പുവെച്ച ലോകത്തെ വിവിധ യൂണിവേഴ്‌സിറ്റിയിൽ പഠിക്കാൻ അവസരം ഉണ്ടായിരിക്കും. എസ്.എസ്.എല്‍.സിയില്‍ ഉന്നത വിജയം പ്രതീക്ഷിക്കുന്ന, മദ്‌റസ പത്താംക്ലാസം പൂർത്തിയാക്കിയവര്‍ക്ക് admission@markaz.in എന്ന സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക : 9072500427, 7907546331