മര്‍കസ് സാനവിയ പ്രവേശന പരീക്ഷ നാളെ

0
755

കോഴിക്കോട്: മര്‍കസ് സാനവിയ്യയിലേക്കുള്ള (ദഅവ കോളജ്) ഈ വര്‍ഷത്തെ എന്‍ട്രന്‍സ് എക്‌സാം നാളെ(ബുധന്‍) രാവിലെ 10 മണിക്ക് മര്‍കസില്‍ വച്ച് നടക്കും. ഡിഗ്രി പഠനത്തോടൊപ്പം ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയുടെ സാനവിയ്യ സര്‍ട്ടിഫിക്കറ്റോടു കൂടെയുള്ള പഞ്ചവത്സര കോഴ്‌സാണിത്. സാനവിയ്യ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് അല്‍ ഖാസിമിയ്യ, അല്‍അസ്ഹര്‍ തുടങ്ങിയ ലോകപ്രശസ്ത യൂണിവേഴ്‌സിറ്റികളില്‍ ഉപരി പഠനം നടത്താന്‍ അവസരം ലഭിക്കും. രാവിലെ 9 മണിക്ക് ഓഫീസില്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുകയ്യും 9.30ന് ഓറിയന്റേഷന്‍ ക്ലാസും തുടര്‍ന്ന് എന്‍ട്രന്‍സ് എക്‌സാമും നടക്കും. വിശദവിവരങ്ങള്‍ക്ക്: 9072400427, 7907546331