മര്‍കസ് സൈതൂണ്‍വാലി ഫെസ്റ്റിന് ഒക്ടോബറില്‍ തുടക്കം

0
760
SHARE THE NEWS

കാരന്തൂര്‍: മര്‍കസ് സൈതൂണ്‍വാലി ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ഫെസ്റ്റ് ഇംപ്രിന്‍സ് 2017ന് ഒക്ടോബറില്‍ തുടക്കമാവും. ഒക്ടോബര്‍ ആദ്യവാരം മുതല്‍ ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന ഇംപ്രിന്‍സ് ഫെസ്റ്റില്‍ 200 ഇന മത്സരങ്ങളിലായി മുന്നൂറില്‍പരം കലാ കായിക പ്രതിഭകള്‍ മാറ്റുരക്കും. ഇംപ്രിന്‍സിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ പഠനയാത്രയും സംഘടിപ്പിക്കും.
ഇത് സംബന്ധമായി മര്‍കസ് സൈതൂന്‍വാലി ഓഡിറ്റോറിയത്തില്‍ അബ്ദുല്‍ ഹസീബ് അസ്ഹരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സെപ്ഷല്‍ മീറ്റില്‍ പ്രിന്‍സിപ്പള്‍ ഇസ്മാഈല്‍ മദനി ദേവര്‍ശോല(ചെയര്‍മാന്‍), റാശിദ് സഖാഫി ബുഖാരി മമ്പാട്(പ്രോഗ്രാം കണ്‍വീനര്‍), കുഞ്ഞുമുഹമ്മദ് സഖാഫി(കോര്‍ഡിനേറ്റര്‍), ഹംസ സഖാഫി മാമ്പുഴ(മീഡിയ ചെയര്‍മാന്‍), ഹംസ സഖാഫി സീഫോര്‍ത്ത്(മീഡിയ കണ്‍വീനര്‍) തുടങ്ങി 33 അംഗ സ്വാഗതംസംഘം രൂപീകരിച്ചു.


SHARE THE NEWS