മര്‍കസ് സൈത്തൂന്‍ വാലി ഫെസ്റ്റ് സമാപിച്ചു

0
460

കാരന്തൂര്‍: മര്‍കസ് സൈത്തൂന്‍ വാലിയില്‍ നടന്ന ത്രിദിന ഇമ്പ്രിന്റ്‌സ് ഫെസ്റ്റ് സമാപിച്ചു. സമാപന സമ്മേളനം മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. വ്യത്യസ്തമായ കലാശേഷികൊണ്ട് അനുഗ്രഹിക്കപ്പെട്ടവരും ഓരോ മനുഷ്യരും എന്നും തനിക്ക് ഏറ്റവും വഴങ്ങുന്ന സിദ്ധി ചെറുപ്രായത്തിലേ കണ്ടെത്തി അതില്‍ പരിശീലനം നേടുന്നവര്‍ക്ക് ഭാവിയില്‍ വലിയപ്രതിഭകളായി തീരാനാവുമെന്ന് അദ്ദേഹം പറഞ്ഞു. ഫെസ്റ്റില്‍ ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹം അവാര്‍ഡ് സമ്മാനിച്ചു. നൂറിലധികം മത്സര ഇനങ്ങളില്‍ മുന്നോറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. അഹമ്മദ് ഹസീബ് അസ്ഹരി അധ്യക്ഷത വഹിച്ചു.