മര്‍കസ് സൈത്തൂൻ വാലി ഇംപ്രിന്‍സ് ഫെസ്റ്റിന് തുടക്കമായി

0
841

കാരന്തൂര്‍: മര്‍കസ് ബോയ്‌സ് ബോഡിങ് സ്ഥാപനമായ സൈതൂന്‍വാലി ആര്‍ട്‌സ് ഫെസ്റ്റ് ഇംപ്രിന്‍സ് 17ന് തുടക്കമായി. മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം  നിർവഹിച്ചു.  മാപ്പിളപ്പാട്ട് നിരൂപകന്‍ ഫിറോസ് ബാബു മുഖ്യപ്രഭാഷണം നടത്തി  . മര്‍കസ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി ആമുഖപ്രഭാഷണം നടത്തി. സൈത്തൂൻ വാലി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുഹമ്മദ് ഹസീബ് അസ്ഹരി അധ്യക്ഷത വഹിച്ചു. ഉനൈസ് കല്‍പകഞ്ചേരി, കുട്ടി നടുവട്ടം, കെ.വി.കെ ബുഖാരി, അക്ബർ ബാദുഷ സഖാഫി, ഉസ്മാന്‍ മദനി പ്രസംഗിച്ചു. അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി.