മര്‍കസ് സ്‌കൂളിന് 200 കസേരകള്‍ നല്‍കി വാട്‌സ്ആപ്പ് കൂട്ടായ്മ

0
785
SHARE THE NEWS

കാരന്തൂര്‍: മര്‍കസ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിന് 200 കസേരകള്‍ നല്‍കി സുന്നി വോയ്സ് എന്ന വാട്‌സാപ്പ് കൂട്ടായ്മ മാതൃകയായി. കേരളത്തിലും ഗള്‍ഫ് നാടുകളിലും സേവനം ചെയ്യുന്ന സുന്നി പ്രവര്‍ത്തകരുടെ ഈ കൂട്ടായ്മക്ക് കീഴില്‍ സംഘടിപ്പിച്ച ഉപഹാരം റൂബി ജൂബിലിയുടെ ഭാഗമായാണ് മര്‍കസിന് കൈമാറിയത്. ഗേള്‍സ് സ്‌കൂള്‍ കാമ്പസില്‍ നടന്ന ചടങ്ങില്‍ മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി സ്‌കൂള്‍ പ്രിസിപ്പല്‍ റഷീദിന് കസേരകള്‍ കൈമാറി. സോഷ്യല്‍ മീഡിയ സാമൂഹിക വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്കുള്ള വേദിയാകുന്നത് ശുഭലക്ഷണമാണെന്ന് അദ്ദേഹം പറഞ്ഞു. ഡോ. മുഹമ്മദലി മാടായി, ഉനൈസ് മുഹമ്മദ്, സയ്യിദ് മഅറൂഫ് ജിഫ്രി, മുഹമ്മദ് കുഞ്ഞി സഖാഫി, ഗഫൂര്‍ സഖാഫി വെണ്ണക്കോട്, ജബ്ബാര്‍ എറണാകുളം, റഷീദ് മഞ്ചേശ്വരം, മിസ്‌നാദ് നാദാപുരം, നൗഷാദ് ഒതുക്കുങ്ങല്‍, ജാസിം കൊടുവള്ളി, അബൂഹുസൈദ് കണ്ണൂര്‍ സംബന്ധിച്ചു.


SHARE THE NEWS