
കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയില്‍ പുതുതായി ആരംഭിക്കുന്ന മര്‍കസ് സ്കൂള്‍ ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സിന്റെ ശിലാസ്ഥാപനം മഹാരാഷ്ട്ര മൈനോരിറ്റി കമ്മീഷന് ചെയര്മാന് ഹാജി അറഫാത്ത് ഷെയ്ഖ് നിര്‍വഹിച്ചു. തുടര്‍ന്ന് നോളജ് സിറ്റിയിലെ വിവിധ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു സ്റ്റുഡന്റസ് അസംബ്ലി നടന്നു. മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി ആമുഖപ്രഭാഷണം നടത്തി. നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുസ്സലാം, പ്രൊഫ. ഹാറൂണ്‍ മന്‍സൂരി, പ്രൊഫ. അസ്മത്തുള്ള, പ്രൊഫ. അഞ്ചുപിള്ള, ഡോ. അമീന് ഹസന്, അഡ്വ. സമദ് പുലിക്കാട്, ഒ.കെ.എം അബ്ദുറഹ്മാന് പ്രസംഗിച്ചു.