കോഴിക്കോട്: കോഴിക്കോട് മര്‍കസിന് കീഴിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സെര്‍വര്‍ ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാര്‍ത്ത വ്യാജമെന്ന് മാനേജ്മെന്റ്. മര്‍കസിന്റെ നിയന്ത്രണത്തിലുള്ള ഒരു സ്കൂളിലെയും സെര്‍വറോ വെബ്സൈറ്റോ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ല. സംഭവം നടന്നു എന്ന് പറയപ്പെടുന്ന കിണാശ്ശേരിയുലുള്ള സ്ഥാപനം മര്‍കസ് നിയന്ത്രണത്തില്‍ ഉള്ളതാണ് എന്ന തെറ്റിദ്ധാരണയില്‍ നിന്നുണ്ടായ വാര്‍ത്തയാണിതെന്നും പ്രസ്തുത സ്ഥാപനം മര്‍കസ് മാനേജ്മെന്റിന് കീഴിലോ മര്‍കസ് സ്കൂളുകളുടെ കൂട്ടായ്മയായ മര്‍കസ് ഗ്രൂപ് ഓഫ് സ്കൂള്‍സിന് കീഴിലോ പ്രവര്‍ത്തിക്കുന്നതല്ലെന്നും അതിനാല്‍ ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും മര്‍കസ് മാനേജ്മെന്റ് അറിയിച്ചു.