മര്‍കസ് സ്‌കോളര്‍ഷിപ്പ് പരീക്ഷ ഫലം പ്രഖ്യാപിച്ചു

0
785
SHARE THE NEWS

കോഴിക്കോട്: വിദ്യാര്‍ത്ഥികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുക, പാഠ്യേതര വിഷയങ്ങളിലും മത്സര പരീക്ഷകളിലും വിദ്യാര്‍ത്ഥികളുടെ ശേഷി വികസിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ മര്‍കസ് അക്കാദമിക് ഡയറക്ടറേറ്റ് ആസൂത്രണം ചെയ്ത സ്‌കോളര്‍ഷിപ്പ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 20 മര്‍കസ് സ്‌കൂളുകളിലെ 1500 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത് . മത്സര പരീക്ഷകള്‍ക്കായുള്ള തീവ്ര പരിശീലനം, രാജ്യത്തെ മികച്ച സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുക, ഫീല്‍ഡ് ട്രിപ്പ്, സോഫ്റ്റ് സ്‌കില്‍-കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രൈനിംഗ് തുടങ്ങിയ ഒട്ടേറെ നവീനമായ പദ്ധതികള്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ പ്രതിഭകള്‍ക്കായി മര്‍കസ് ആവിഷ്‌കരിച്ചിട്ടുണ്ട്.

സ്‌കോളര്‍ഷിപ്പിന് അര്‍ഹരായവര്‍: അഞ്ചാംതരം: മുഹമ്മദ് സിനാന്‍ (മര്‍കസ് ഫലാഹ് ഗ്രീന്‍ വാലി സ്‌കൂള്‍, കല്‍പ്പറ്റ), ആറാംതരം: ഹുദാ പി (മെംസ് ഇന്റര്‍നാഷണല്‍, കാരന്തൂര്‍), ഏഴാംതരം: അമന്‍ സാലിം (മെംസ് ഇന്റര്‍നാഷണല്‍, കാരന്തൂര്‍), എട്ടാംതരം: മുഹമ്മദ് ഹാദി നിദാല്‍ (മര്‍കസ് പബ്ലിക് സ്‌കൂള്‍,ബാലുശ്ശേരി), ഒമ്പതാംതരം: മുഹമ്മദ് അമന്‍ (മെംസ് ഇന്റര്‍നാഷണല്‍, കാരന്തൂര്‍), പത്താംതരം: ഫാത്തിമ ഷന വി.പി (മെംസ് ഇന്റര്‍നാഷണല്‍, കാരന്തൂര്‍), ഷഹാന സലാം (മര്‍കസ് പബ്ലിക് സ്‌കൂള്‍, കൈതപ്പൊയില്‍). സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ത്ഥികളെ മര്‍കസ് അക്കാദമിക് കൗണ്‍സില്‍ അനുമോദിച്ചു


SHARE THE NEWS