മര്‍കസ് ഹജ്ജ് പരിശീലന ക്യാമ്പ് സമാപിച്ചു

0
750

കുന്നമംഗലം: കേരള സര്‍ക്കാര്‍ മുഖേനയും വിവിധ ഹജ്ജ് ഗ്രൂപ്പുകള്‍ മുഖേനയും ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകുന്നവര്‍ക്കുള്ള ഏകദിന പഠന – പരിശീലന ക്യാമ്പ് മര്‍കസില്‍ നടന്നു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ദീര്‍ഘദൂരം താണ്ടി സ്രഷ്ടാവിന്റെ നിര്‍ദേശമനുസരിച്ച് വ്യത്യസ്ത കര്‍മങ്ങള്‍ ഉള്‍കൊള്ളുന്ന ഹജ്ജ് തീര്‍ത്ഥാടനം നിര്‍വഹിക്കുന്ന വിശ്വാസികള്‍ ആത്മീയമായും ശാരീരികമായും ദൈവിക പ്രീതി കരസ്ഥമാക്കുന്നവരാണെന്ന് അദ്ദേഹം പറഞ്ഞു.
കെ.കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഹജ്ജിന്റെ ആത്മീയ സവിശേഷതകള്‍ എന്ന വിഷയത്തില്‍ മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസിയും തീര്‍ത്ഥാടനത്തിന്റെ കര്‍മമുറകള്‍ എന്ന വിഷയത്തില്‍ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമിയും ക്ലാസെടുത്തു. വി.പി.എം ഫൈസി വില്യാപള്ളി, മജീദ് കക്കാട്, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, മുഹമ്മദലി സഖാഫി വള്ളിയാട്, ഹസന്‍ സഖാഫി തറയിട്ടാല്‍, റഷീദ് സഖാഫി മങ്ങാട്, ഡോ. അബ്ദുല്‍ ഹകീം സഅദി കരുനാഗപ്പള്ളി പ്രസംഗിച്ചു. ഉസ്മാന്‍ തലയാട് സ്വാഗതവും ലത്വീഫ് സഖാഫി പെരുമുഖം നന്ദിയും പറഞ്ഞു. വിവിധ ജില്ലകളില്‍ നിന്നായി ആയിരത്തോളം ഹാജിമാര്‍ പങ്കെടുത്തു.

ഹജ്ജിന്റെ ആത്മീയ സവിശേഷതകള്‍ എന്ന വിഷയത്തില്‍ മര്‍കസ്‌ ജനറല്‍ മാനേജര്‍ സി. മുഹമ്മദ്‌ ഫൈസി ക്ലാസെടുക്കുന്നു.
ഹജ്ജിന്റെ ആത്മീയ സവിശേഷതകള്‍ എന്ന വിഷയത്തില്‍ മര്‍കസ്‌ ജനറല്‍ മാനേജര്‍ സി. മുഹമ്മദ്‌ ഫൈസി ക്ലാസെടുക്കുന്നു.

 

ഹജ്ജ്‌ തീര്‍ത്ഥാടനത്തിന്റെ കര്‍മമുറകള്‍ എന്ന വിഷയത്തില്‍ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി ക്ലാസെടുക്കുന്നു.
ഹജ്ജ്‌ തീര്‍ത്ഥാടനത്തിന്റെ കര്‍മമുറകള്‍ എന്ന വിഷയത്തില്‍ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി ക്ലാസെടുക്കുന്നു.