മര്‍കസ് ഹാദിയ ഇന്റര്‍വ്യൂ 14ന്

0
1642

കോഴിക്കോട്: മര്‍കസ് ഹാദിയ അക്കാദമിയുടെ കീഴില്‍ എസ്.എസ്.എല്‍.സി വിജയിച്ച പെണ്‍കുട്ടികള്‍ക്ക് പ്ലസ്‌വണ്‍ സയന്‍സ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് പഠനത്തോടൊപ്പമുള്ള രണ്ട് വര്‍ഷത്തെ ഹാദിയ കോഴ്‌സിലേക്കും പ്ലസ്ടു കഴിഞ്ഞവര്‍ക്ക് സര്‍ക്കാര്‍ അംഗീകൃത പി.പി.ടി.സി, ഫാമിലി കൗണ്‍സലിംഗ്, പ്രാക്ടിക്കല്‍ സൈക്കോളജി, ഫംഗ്ഷണല്‍ ഇംഗ്ലീഷ്, പ്രീ മാരിറ്റല്‍ കൗണ്‍സലിംഗ് ഉള്‍കൊള്ളുന്ന ഒരു വര്‍ഷത്തെ ഹാദിയ ഡിപ്ലോമ കോഴ്‌സിലേക്കുമുള്ള രണ്ടാംഘട്ട ഇന്റര്‍വ്യൂ ഈ മാസം (മെയ്) 14ന് മര്‍കസില്‍ നടക്കും. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രക്ഷിതാക്കള്‍ക്കൊപ്പം 9.30ന് സ്ഥാപനത്തില്‍ എത്തേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക്: 9544759014, 9072500428