മര്‍കസ് ഹാദിയ ഇന്റര്‍വ്യൂ ശനിയാഴ്ച

0
1958

കോഴിക്കോട്: കാരന്തൂരില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ഹാദിയ അക്കാദമിയിലെ വിവിധ കോഴ്‌സുകളിലേക്കുള്ള ഇന്റര്‍വ്യൂ ഈ മാസം നാലിന് (ശനി) രാവിലെ പത്തിന് മര്‍കസ് ഹാദിയയില്‍ നടക്കും. എസ്.എസ്.എല്‍.സി കഴിഞ്ഞ പെണ്‍കുട്ടികള്‍ക്ക് രണ്ട് വര്‍ഷത്തെ ഇസ്‌ലാമിക പഠനത്തോടൊപ്പം പ്ലസ് വണ്‍ സയന്‍സ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് കോഴ്‌സുകളിലേക്കും പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ഇസ്‌ലാമിക് പഠനത്തോടൊപ്പം ഗവണ്‍മെന്റ് അപ്രൂവ്ഡ് പി.പി.ടി.ടി.സി, ഫാമിലി കൗണ്‍സിലിംഗ് പ്രാക്ടിക്കല്‍ സൈക്കോളജി, ഫംഗ്ഷനല്‍ ഇംഗ്ലീഷ്, പ്രീമാരിറ്റല്‍ കൗണ്‍സലിംഗ് ഉള്‍പ്പെടെയുള്ള ഒരു വര്‍ഷത്തെ ഹാദിയ ഡിപ്ലോമ കോഴ്‌സുലേക്കുമാണ് ഇന്റര്‍വ്യൂ നടക്കുന്നത്. വാഹന, ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9072500428, 9544759014 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.