കോഴിക്കോട്: കഴിഞ്ഞ നവംബറില്‍ നടന്ന മര്‍കസ് ഹാദിയ ഹയര്‍ സെക്കണ്ടറി സെമസ്റ്റര്‍ ഫലം പ്രഖ്യാപിച്ചു. 93 ശതമാനം വിദ്യാര്‍ത്ഥിനികളും വിജയിച്ചു. വയനാട് മൂലങ്കാവ് അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ മകള്‍ ഫാത്വിമ തസ്നിം(മര്‍കസ് ഹാദിയ അക്കാദമി, കാരന്തൂര്‍) ഒന്നാം സ്ഥാനവും കീഴൂര്‍ വി.പി അഹ്മദിന്റെ മകള്‍ ഫാത്വിമ സഹ്റ വി.പി(മജ്മഅ് വുമണ്‍സ് അക്കാദമി, മേപ്പയൂര്‍) രണ്ടാം സ്ഥാനവും വലപ്പുഴ സിദ്ധീഖിന്റെ മകള്‍ ജസീദ പി(എം.ഡി.ഐ വുമണ്‍സ് കോളജ്, കരുളായി), മുഹമ്മദ് മുസ്ലിയാരുടെ മകള്‍ സൈനബ എം(അല്‍ ഇര്‍ശാദ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, തൃപ്പനച്ചി) എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഹാദിയ ഹയര്‍ സെക്കണ്ടറി മൂന്നാം സെമസ്റ്റര്‍, ഹാദിയ ഡിപ്ലോമ എന്നിവയുടെ ഫലം ഈ മാസം 30ന് പ്രഖ്യാപിക്കും. പരീക്ഷാഫലം hadiya.markaz.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.