മര്‍കസ് ഹാദിയ കോണ്‍വക്കേഷന്‍ നാളെ

0
1140

കാരന്തൂര്‍: മര്‍കസ് ഹാദിയ അക്കാദമി നാലാം കോണ്‍വക്കേഷന്‍ നാളെ(ശനി) കാരന്തൂര്‍ മെംസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കും. 2017-18 അധ്യയനവര്‍ഷത്തില്‍ ഹാദിയ ഹയര്‍സെക്കണ്ടറി, ഹാദിയ ഡിപ്ലോമ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ 160 വിദ്യാര്‍ത്ഥിനികള്‍ക്കുള്ള സനദ് ദാനം, തര്‍ബിയത്ത്, ഇജാസത്ത് എന്നിവ നടക്കും. ഉച്ചക്കുശേഷം രണ്ടിന് നടക്കുന്ന ചടങ്ങില്‍ സയ്യിദ് അലി ബാഫഖി, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, സി. മുഹമ്മദ് ഫൈസി, സി.പി ഉബൈദ് സഖാഫി തുടങ്ങിയവര്‍ സംബന്ധിക്കും. വിശദവിവരങ്ങള്‍ക്ക്: 9072500428