മര്‍കസ് ഹാദിയ പരീക്ഷഫലം പ്രസിദ്ധീകരിച്ചു

0
1146
SHARE THE NEWS

കോഴിക്കോട്: മര്‍കസ് ഹാദിയ 2017 ഏപ്രിലില്‍ നടത്തിയ നാലാം സെമസ്റ്റര്‍, ഹാദിയ ഡിപ്ലോമ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള കേന്ദ്രങ്ങളില്‍ നിന്ന് ഹാദിയ ഡിപ്ലോമ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളില്‍ നിന്ന് 100 ശതമാനം പേരും നാലം സെമസ്റ്റര്‍ പരീക്ഷ എഴുതിയ 96 ശതമാനം വിദ്യാര്‍ത്ഥികളും വിജയികളായി.
ഹാദിയ ഡിപ്ലോമയില്‍ ഹന്നത്ത് എം.സി ഒന്നാം റാങ്കും ഹുസ്‌ന എ.കെ രണ്ടാം റാങ്കും സഫരിയ്യ മൂന്നാം റാങ്കും (കാരന്തൂര്‍ മര്‍കസ് ഹാദിയ അക്കാദമി വിദ്യാര്‍ത്ഥിനികള്‍) കരസ്ഥമാക്കി.
നാലാം സെമസ്റ്ററില്‍ സയ്യിദത്ത് ആഇശ ശെറീന പി.എം.എസ്(വെള്ളില മര്‍കസുല്‍ ഹിദായ) ഒന്നാം റാങ്കും, നാജിഹ പി.കെ(കാരന്തൂര്‍ മര്‍കസ് ഹാദിയ അക്കാദമി) രണ്ടാം റാങ്കും, സഹ്‌ല ജാസ്മിന്‍(മൂര്‍ക്കനാട് മദീനതുല്‍ അബ്‌റാര്‍) മൂന്നാം റാങ്കും നേടി.
http://hadiya.markaz.in/ എന്ന അഡ്രസില്‍ സെന്റര്‍ കോഡ് ഉപയോഗിച്ച് ഫലം അറിയാവുന്നതാണ്. പുന:പരീക്ഷക്കുള്ള അപേക്ഷ അടുത്ത മാസം പത്തിനകം ഓഫീസില്‍ എത്തിക്കേണ്ടതാണ്.


SHARE THE NEWS