മര്‍കസ് ഹാദിയ 2018-19 ഹയര്‍സെക്കണ്ടറി രണ്ടാം സെമസ്റ്റര്‍ പരീക്ഷഫലം പ്രസിദ്ധീകരിച്ചു

0
1189
SHARE THE NEWS

കാരന്തൂര്‍: മര്‍കസ് ആവിസ് 2018-19 അധ്യായന വര്‍ഷത്തെ ഹാദിയ ഹയര്‍സെക്കന്‍ഡറിയുടെ രണ്ടാം സെമസ്റ്റര്‍ പരീക്ഷഫലം പ്രസിദ്ധീകരിച്ചു. 86.5 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. പിലാത്തറ മര്‍കസ് ഹാദിയ അക്കാദമിയിലെ മറിയം റഹീമ.എന്‍ ഒന്നാം റാങ്കും ഉഗ്രപുരം മദാര്‍ വിമന്‍സ് അക്കാദമിയിലെ മിസ്രിയ്യ ബീവി പി.വി രണ്ടാം റാങ്കും വെള്ളില മര്‍കസ് ഹിദായയിലെ ഉമ്മുഹാനി പി.എം മൂന്നാം റാങ്കും കരസ്ഥമാക്കി.
റാങ്ക് ജേതാക്കളെ മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരും ആവിസ് സെന്‍ട്രല്‍ ക്യാബിനറ്റും മര്‍കസ് അക്കാദമിക്ക് ഡയറക്ടറേറ്റും അഭിനന്ദിച്ചു. പരീക്ഷാഫലം www.hadiya.markaz.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിനും സേ പരീക്ഷക്കും അതത് യൂണിറ്റുകള്‍ മുഖേന ജൂലായ് 25നു മുന്‍പായി ആവിസ് സെന്‍ട്രല്‍ ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന് എക്‌സാം ബോര്‍ഡ് കണ്‍ട്രോളര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ec.awis@markaz.in


SHARE THE NEWS