മര്‍കസ് ഹിഫ്‌സില്‍ എസ്.എസ്.എല്‍സിയില്‍ നൂറുമേനി

0
695

കുന്നമംഗലം: വിശുദ്ധ ഖുര്‍ആന്‍ മന:പ്പാഠത്തോടൊപ്പം എസ്.എസ്.എല്‍.സിയില്‍ നൂറുശതമാനം വിജയവുമായി മര്‍കസ് അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റ്ഡീസ്. പരീക്ഷക്കിരുന്ന അമ്പതോളം വിദ്യാര്‍ത്ഥികളാണ് ഹിഫ്‌ള് പഠനത്തിനിടയില്‍ ഈ ഉയര്‍ന്ന നേട്ടം കൈവരിച്ചത്. പോലീസുദ്യോഗസ്ഥനായ കുന്ദമംഗലം സ്വദേശി മുഹമ്മദ് കബീര്‍-ഹഫ്‌സത്ത് ദമ്പതികളുടെ മകന്‍ അനസ് പി മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. മുനവ്വിര്‍ വാവൂര്‍ ഒമ്പത് എ പ്ലസും മുഹമ്മദ് ശാക്കിര്‍ എട്ട് എ പ്ലസും ഫഹദ് പൂനൂര്‍, സൈനുല്‍ ആബിദ് ഈങ്ങാപ്പുഴ ഏഴ് എ പ്ലസും കരസ്ഥമാക്കി. ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ മര്‍കസ് മാനേജ്‌മെന്റും അധ്യാപകരും പ്രത്യേകം അഭിനന്ദിച്ചു.