മര്‍കസ് ഹിഫ്‌സ് ഇന്റര്‍വ്യൂ ശനിയാഴ്ച

0
819

കോഴിക്കോട്: വിശുദ്ധ ഖുർആൻ പാരായണ നിയമപ്രകാരം മനഃപാഠമാക്കുന്നതിനു വേണ്ടി ആരംഭിച്ച കേരളത്തിലെ പ്രഥമ ഹിഫ്ള് സ്ഥാപനങ്ങളിലൊന്നായ മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റ്ഡീസിലേക്കും ഓഫ് കാമ്പസുകളിലേക്കുമുള്ള സ്ക്രീനിംങ് ഇന്റർവ്യൂ ശനിയാഴ്ച (ഏപ്രിൽ 13) രാവിലെ 9 മണി മുതൽ കാരന്തൂർ മർകസ് കേന്ദ്ര കാമ്പസിൽ വെച്ച് നടക്കും. ഓൺലൈനായി അപേക്ഷിച്ചവരിൽ നിന്നും മാത്രം സ്‌കൂൾ ആറ്, ഏഴ് ക്ലാസുകളിലേക്കാണ് പ്രവേശനം. ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ചുരുങ്ങിയ കാലയളവിൽ ഖുർആൻ മനഃപാഠം പൂർത്തിയാക്കുന്നതിനും മനോഹരമായ പാരായണ മികവ് പുലർത്തുന്നതിനും സവിശേഷമായ പ്രാധാന്യം നൽകി വരുന്നു. അന്താരാഷ്ട്ര, അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് നിരവധി അവസരങ്ങളാണ് മർകസ് വിദ്യാർത്ഥികളെ തേടിയെത്തുന്നത്. ഓൺലൈൻ റജിസ്റ്റേഷന് admission.markaz.in എന്ന സൈറ്റ് സന്ദർശിക്കുക. വിശദ വിവരങ്ങൾക്ക്‌ ബന്ധപ്പെടാം : 9072500 417, വാട്സ് ആപ് 9895176593