മര്‍കസ് 43ാം വാര്‍ഷിക സമ്മേളനം: സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ഇന്ന്

0
1210
SHARE THE NEWS

കോഴിക്കോട്: 2020 ഏപ്രില്‍ 9,10, 11,12 നടക്കുന്ന മര്‍കസ് 43ാം വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ഇന്ന്(ശനി) വൈകുന്നേരം 5.30ന് നടക്കും . മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി, വൈസ് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, സമ്മേളന സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് പി.കെ.എസ് തങ്ങള്‍ തലപ്പാറ എന്നിവര്‍ നേതൃത്വം നല്‍കും. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, എ പി മുഹമ്മദ് മുസ്ലിയാര്‍ കാന്തപുരം, കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍, സി മുഹമ്മദ് ഫൈസി, വി പി എം ഫൈസി വില്യാപ്പള്ളി, സി.പി മൂസഹാജി അപ്പോളോ, അബ്ദുറഹ്മാന്‍ ബാഖവി മടവൂര്‍, സിദ്ദീഖ് ഹാജി കോവൂര്‍, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, മജീദ് കക്കാട്, പി സി ഇബ്രാഹിം മാസ്റ്റര്‍, ജി അബൂബക്കര്‍, വി എം കോയ മാസ്റ്റര്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.


SHARE THE NEWS