മര്‍കസ് 43-ാം വാര്‍ഷികം; സ്വാഗതംസംഘം ഓഫീസ് ഉദ്ഘാടനം പ്രൗഢമായി

0
1295
കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ, സയ്യിദ് പി.കെ.എസ് തങ്ങൾ തലപ്പാറ എന്നിവരുടെ നേതൃത്വത്തിൽ മർകസ് സമ്മേളന സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനം ചെയ്യുന്നു
SHARE THE NEWS

കോഴിക്കോട്: 2020 ഏപ്രില്‍ 9,10, 11,12 തിയ്യതികളില്‍ നടക്കുന്ന മര്‍കസ് 43-ാം വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം പ്രൗഢമായി. മര്‍കസ് പ്രധാനകവാടത്തിന് പരിസരത്തു വിശാലമായി സജ്ജീകരിച്ച ഓഫീസ് ഇനി മുതല്‍ സമ്മേനവുമായി ബന്ധപ്പെട്ട വിവിധ പ്രോജക്ടുകള്‍ ഏകോപിപ്പിക്കുന്ന പ്രധാന കേന്ദ്രമാവും.
മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, വൈസ് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, സമ്മേളന സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് പി.കെ.എസ് തലപ്പാറ എന്നിവരുടെ നേതൃത്വത്തില്‍ സ്വാഗതസംഘം ഓഫീസ് നാട മുറിക്കല്‍ നടന്നു. സ്വാഗതസംഘത്തിലെ വിവിധ ഉപസമിതികള്‍ക്ക് പ്രത്യേകം സംഗമിക്കാനുള്ള സൗകര്യവും വിശാലമായ കോണ്‍ഫറന്‍സ് ഹാളും ഓഫീസില്‍ സജീകരിച്ചിട്ടുണ്ട്. സമ്മേളനത്തിന്റെ പ്രഥമ പരിപാടിയായ അന്താരാഷ്ട്ര പണ്ഡിത സംഗമങ്ങള്‍ ജോര്‍ദാന്‍, ഫലസ്തീന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ ഈയാഴ്ച നടക്കും. ഈ മൂന്നു രാജ്യങ്ങളിലെ പ്രമുഖരായ ഇസ്ലാമിക പണ്ഡിതരുമായുള്ള മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ കൂടിക്കാഴ്ചയും നടക്കും.

കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, വി.പി.എം ഫൈസി വില്യാപ്പള്ളി, പി.സി ഇബ്‌റാഹീം മാസ്റ്റര്‍, റഹ്മത്തുല്ല സഖാഫി എളമരം, അബ്ദുറഹ്മാന്‍ ബാഖവി മടവൂര്‍, മുഹമ്മദ് ബാഫഖി തങ്ങള്‍ വലിയങ്ങാടി, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, വി.എം കോയ മാസ്റ്റര്‍, മൂസ ഹാജി അപ്പോളോ, സയ്യിദ് സ്വാലിഹ് തുറാബ് തങ്ങള്‍, ഇ.കെ മുഹമ്മദ് കോയ സഖാഫി, ഹസന്‍ സഖാഫി തറയിട്ടാല്‍, അബൂബക്കര്‍ സഖാഫി പന്നൂര്‍, ജി അബൂബക്കര്‍, പി മുഹമ്മദ് യൂസുഫ്, സിദ്ധീഖ് ഹാജി കോവൂര്‍, ഒ.എം തരുവണ, ജമാല്‍ കരുളായി, മജീദ് അരിയല്ലൂര്‍, അബ്ദുറഹീം കരുവള്ളി തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.


SHARE THE NEWS