കോഴിക്കോട്: 2020 ഏപ്രില്‍ 3,4, 5 ദിവസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മര്‍കസ് 43-ാം വാര്‍ഷിക സമ്മേളനം സൗകര്യാര്‍ത്ഥം 2020 ഏപ്രില്‍ 9,10, 11,12 ദിവസങ്ങളിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. ഇത് സംബന്ധമായി മര്‍കസില്‍ ചേര്‍ന്ന യോഗം കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. സയ്യിദ് പി.കെ.എസ് തലപ്പാറ അധ്യക്ഷത വഹിച്ചു. കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര്, ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, സി.പി മൂസ ഹാജി അപ്പോളോ, പി മുഹമ്മദ് യൂസുഫ് പന്നൂര്, എ. സൈഫുദ്ധീന്‍ ഹാജി തിരുവനന്തപുരം, ടി.കെ അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ സംബന്ധിച്ചു.