മര്‍കസ് 43-ാം വാര്‍ഷിക സമ്മേളനം; സ്വാഗത സംഘ രൂപീകരണം നാളെ നടക്കും

0
1980

കോഴിക്കോട്: 2020 ഏപ്രില്‍ 9,10, 11,12 തിയ്യതികളില്‍ നടക്കുന്ന മർകസ് നാല്പത്തിമൂന്നാം വാര്‍ഷിക സമ്മേളനത്തിനായി  വിപുലമായ സ്വാഗത സംഘം രൂപീകരിക്കുന്നു. സെപ് 7 ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് മര്‍കസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്വാഗത സംഘ രൂപീകരണ കണവന്‍ഷന് മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും. സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങൾ, ഇ സുലൈമാൻ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി,  സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, സയ്യിദ് അബ്ദുല്‍ ഫത്താഹ് അവലം, സയ്യിദ് പി.കെ.എസ് തങ്ങൾ തലപ്പാറ, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, എ.പി മുഹമ്മദ് മുസ്‌ലിയാർ, കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ,  കെ കെ അഹമദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, വി പി എം ഫൈസി  വില്ല്യാപ്പള്ളി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി. ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി   തുടങ്ങി പ്രമുഖര്‍ സംബന്ധിക്കും.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, സുന്നി  ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സുന്നി വിദ്യാഭ്യാസ ബോര്‍ഡ് , എസ് എംഎ സംസ്ഥാന – ജില്ലാ സാരഥികളും പ്രധാന പ്രവര്‍ത്തകരും സംബന്ധിക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അറിയിച്ചു