മഴക്കെടുതിയിൽ നിന്ന് സംരക്ഷണം തേടി മർകസ് പ്രാർത്ഥനാ സമ്മേളനം

0
2134

കോഴിക്കോട് : കനത്ത മഴ സംസ്ഥാനത്തിന്റെ പലഭാഗത്തും പാരിസ്ഥിതിക ദുരന്തങ്ങൾക്കും വെള്ളപ്പൊക്കത്തിനും ഇടയാക്കിയ സാഹചര്യത്തിൽ മഴക്കെടുതിയിൽ നിന്ന് സംരക്ഷണം തേടി മർകസിൽ പ്രാർത്ഥന സമ്മേളനം സംഘടിപ്പിച്ചു. മർകസ് അഹ്ദലിയ്യ ദിക്ർ ഹൽഖയുടെ ഭാഗമായി നടന്ന പ്രാർത്ഥനക്കു കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകി. വിടപറഞ്ഞ മർകസ് കമ്മറ്റി അംഗം മൊയ്‌തീൻ ഷാ മാസ്റ്ററുടെ അനുസ്മരണവും ചടങ്ങിൽ നടന്നു. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. എ.പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം,  കെകെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപ്പള്ളി, മുക്താർ ഹസ്രത്ത്, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ.എ.പി അബ്ദുൽ ഹകീം അസ്ഹരി, സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ, പി.സി അബ്ദുല്ല ഫൈസി പ്രസംഗിച്ചു.