മഴക്കെടുതി: ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുക- കാന്തപുരം

0
2578

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തൊട്ടാകെ നാശം നേരിടുന്ന സാഹചര്യത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍. നൂറുകണക്കിന് വീടുകള്‍ വെള്ളത്തിലാണ്. ആയിരങ്ങള്‍ ദുരിതാശ്വാസ കാമ്പുകളില്‍ കഴിയുന്നു. മലയോര പ്രദേശങ്ങള്‍ പലതും വെള്ളത്തിലാണ്. ഈ പ്രയാസകരമായ അവസ്ഥക്ക് ശമനമുണ്ടാകാന്‍ വേണ്ടി അല്ലാഹുവിനോട് ഇരുകരങ്ങളും ഉയര്‍ത്തി വിശ്വാസികള്‍ പ്രാര്‍ത്ഥിക്കുക.

വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ അനാവശ്യമായി പോകാതിരിക്കുക. സ്വയം സംരക്ഷണവും ചുറ്റുമുള്ളവരുടെ സംരക്ഷണവും കരുതലോടെ നടത്തുക. അല്ലാഹു സാധാരണ നിലയിലേക്ക് പ്രകൃതിയുടെ താളം വേഗത്തില്‍ തിരിച്ചുതരട്ടെയെന്നും കാന്തപുരം ട്വിറ്ററില്‍ കുറിച്ചു.