മസ്ജിദ് അലയന്‍സ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു

0
789

കാരന്തൂര്‍: കേരളത്തിലെ വിവിധ സുന്നി മഹല്ല് സ്ഥാപനങ്ങളുടെ അധികാരികള്‍ സംബന്ധിച്ച മസ്ജിദ് അലയന്‍സ് കോണ്‍ഫറന്‍സ് മര്‍കസ് റൈഹാന്‍വാലി ഓഡിറ്റോറിയത്തില്‍ നടന്നു. വഖ്ഫ് ബോര്‍ഡ് മെമ്പര്‍ അഡ്വ. ശറഫുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. വഖ്ഫുകള്‍ അന്യാധീനപ്പെടാതിരിക്കാന്‍ എല്ലാ വഖ്ഫുകളും റജിസ്‌ട്രേഷന്‍ നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. ജെ.ജെ ആക്ട്, വഖ്ഫ് ആക്ട് തുടങ്ങിയ വിഷയങ്ങളില്‍ അഡ്വ. മുഹമ്മദ് ശുഐബ് ക്ലാസെടുത്തു.
സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. കെ.കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, വി.പി.എം ഫൈസി വില്യാപള്ളി, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, വി.എം കോയ മാസ്റ്റര്‍, പി.ടി.സി മുഹമ്മദലി മാസ്റ്റര്‍ പ്രസംഗിച്ചു. തറയിട്ടാല്‍ ഹസന്‍ സഖാഫി സ്വാഗതവും മുഹമ്മദ് ഇയ്യാട് നന്ദിയും പറഞ്ഞു.