മസ്‌ജിദ്‌ അലയന്‍സ്‌ കോണ്‍ഫറന്‍സ്‌ ഇന്ന്‌ മര്‍കസില്‍

0
775

കാരന്തൂര്‍: കേരളത്തിലെ വിവിധ സുന്നി മഹല്ല്‌ സ്ഥാപനങ്ങളുടെ കൂട്ടായ്‌മയായ മസ്‌ജിദ്‌ അലയന്‍സിന്റെ ഈ വര്‍ഷത്തെ കോണ്‍ഫറന്‍സ്‌ ഇന്ന്‌(തിങ്കള്‍) രണ്ട്‌ മുതല്‍ മര്‍കസ്‌ റൈഹാന്‍വാലി ഓഡിറ്റോറിയത്തില്‍ നടക്കും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യും. വഖ്‌ഫ്‌ ബോര്‍ഡ്‌ മെമ്പര്‍ അഡ്വ. ശറഫുദ്ദീന്‍, അഡ്വ. ശുഐബ്‌ എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിക്കും. ജെ ജെ ആക്ട്‌, വഖ്‌ഫ്‌ ആക്ട്‌, ഖബര്‍സ്ഥാന്‍ കോടതി വിധികള്‍, രജിസ്‌ട്രേഷനുകള്‍ എന്നിവ കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യും.