മഹല്ല് ഉമറാ സമ്മേളനം ശനിയാഴ്ച

0
1012
SHARE THE NEWS

കോഴിക്കോട്: മർകസ് നാല്‌പത്തിമൂന്നാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മഹല്ല് ഉമറാ സമ്മേളനം നവംബർ 23 ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് 2 വരെ നടക്കും. മർകസ് സൈത്തൂൻ വാലി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തും.

കേരളത്തിൽ മർകസിന്റെ കീഴിൽ നിർമിച്ച പള്ളികൾ, സുന്നി മാനേജ്‌മെന്റുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന മഹല്ലുകൾ , കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഖാളിയായ പള്ളികൾ എന്നിവകളുടെ നേതാക്കളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. മഹല്ല് സെക്രട്ടറി, പ്രസിഡന്റ്, ഖതീബ് എന്നിവരും മഹല്ലുകൾ നിലകൊള്ളുന്ന പ്രദേശങ്ങളിലെ മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവരുമാണ് സമ്മേളനത്തിൽ സംബന്ധിക്കും. മഹല്ലുകളുടെ സ്വയംപര്യാപ്തത, വരുമാന വഴികൾ, വഖ്‌ഫ്‌ രജിട്രേഷൻ, മഹല്ല് നിവാസികളിൽ ഇസ്‌ലാമിക ചിട്ട നിലനിറുത്താനാവശ്യമായ രീതികൾ തുടങ്ങിയ വിഷയങ്ങളിൽ അവതരണങ്ങൾ പരിപാടിയിൽ നടക്കും.

മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, ഡോ.എ.പി അബ്ദുൽ ഹകീം അസ്ഹരി എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു സംസാരിക്കും . രജിസ്‌ട്രേഷൻ ഫോറം conference.markaz.in വെബ്‌സൈറ്റിൽ ലഭ്യമാണ്. വിവരങ്ങൾക്ക് ബന്ധപ്പെടുക: 9539600600, 9744615577, 9544421513,


SHARE THE NEWS