മഹല്ല് ഉമറാ സമ്മേളനം സമാപിച്ചു

0
499
മർകസിൽ സംഘടിപ്പിച്ച മഹല്ല് ഉമറാ സമ്മേളനം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യുന്നു
SHARE THE NEWS

കുന്നമംഗലം: മർകസ് നാല്പത്തിമൂന്നാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മഹല്ല് ഉമറാ സമ്മേളനം സമാപിച്ചു. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്‌തു. മഹല്ലുകളിലെ ദേശപ്രമുഖരായ ഉമറാക്കളും ഇസ്‌ലാമിക വിജ്ഞാനത്തിൽ അഗ്രഗണ്യരായ മതപണ്ഡിതരും ഒരുമിച്ചുള്ള പ്രവർത്തനം സജീവമാകുമ്പോൾ  സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായി ഓരോ നാടും വലിയ പുരോഗതി നേടുമെന്ന് അദ്ദേഹം പറഞ്ഞു. ഐ.എ.എസ്, ഐ.പി.എസ് പോലുള്ള തസ്തികകളിലേക്ക് നിപുണരായ വിദ്യാർത്ഥികളെ ഉയർത്തികൊണ്ടുവരാനുള്ള ശ്രമങ്ങൾ മഹല്ല് മാനേജ്‌മെന്റുകൾ നടത്തണം: അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ  വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് മഹല്ലുകളുടെ പ്രതിനിധികൾ പങ്കെടുത്തു. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ പ്രാർത്ഥന നിർവ്വഹിച്ചു.  റഹ്മത്തുല്ല സഖാഫി എളമരം, യഅഖൂബ് ഫൈസി, സി.പി മൂസ ഹാജി, മർസൂഖ് സഅദി പാപ്പിനിശ്ശേരി, പി.ടി.സി മുഹമ്മദ് അലി മാസ്റ്റർ പ്രസംഗിച്ചു.


SHARE THE NEWS