മഹല്ല് കോണ്‍ഫറന്‍സ് ഇന്ന് മര്‍കസില്‍

0
809
SHARE THE NEWS

കാരന്തൂര്‍: മര്‍കസിന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മിച്ച മസ്ജിദുകളുടെ ഭാരവാഹി സംഗമം ഇന്ന്(തിങ്കള്‍) 3 മണിക്ക് മര്‍കസ് റൈഹാന്‍ വാലി ഓഡിറ്റോറിയത്തില്‍ നടക്കും. മഹല്ലുകളെ സാമൂഹികമായും സാംസ്‌കാരികമായും ആത്മീയപരമായും ശാക്തീകരിക്കുന്നതിന്റെയും മാതൃക മഹല്ലുകള്‍ സൃഷ്ടിക്കുന്നതിന്റെയും വിവിധ പദ്ധതികള്‍ക്ക് സംഗമത്തില്‍ രൂപം നല്‍കും. മഹല്ല് ഭരണവുമായി ഉണ്ടായേക്കാവുന്ന സംശയ നിവാരണങ്ങളും യോഗത്തില്‍ നടക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും. മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി അദ്ധ്യക്ഷത വഹിക്കും. മര്‍കസ് ഡയറക്ടര്‍ എ പി അബ്ദുല്‍ ഹക്കീം അസ്ഹരി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍, വി പി എം ഫൈസി വില്ല്യാപള്ളി, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, അഡ്വ ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, പ്രൊഫ എ കെ അബ്ദുല്‍ ഹമീദ് , മര്‍സൂഖ് സഅദി സംബന്ധിക്കും. മര്‍കസ് മസ്ജിദുകളുടെ കൂട്ടായ്മയായ മസ്ജിദ് അലയന്‍സ് ഓഫ് ഇന്ത്യയാണ് മഹല്ല് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.


SHARE THE NEWS