മാനേജ്‌മെന്റ്‌ മേഖലയിലേക്ക് മർകസ് ഗാർഡനിൽ നിന്ന് 60 പ്രതിഭകൾ

0
2096
മർകസ് ഗാർഡനിൽ നിന്ന് ഗുലിസ്താനി ബിരുദം നേടിയ വിദ്യാർഥികൾ ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരിക്കൊപ്പം
മർകസ് ഗാർഡനിൽ നിന്ന് ഗുലിസ്താനി ബിരുദം നേടിയ വിദ്യാർഥികൾ ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരിക്കൊപ്പം

പൂനൂർ: മർകസിന്റെ പ്രധാന അക്കാദമിക സ്ഥാപഞങ്ങളിലൊന്നായ പൂനൂർ മർകസ് ഗാർഡനിലെ സ്കൂൾ ഓഫ് മനേജ്മെന്റ് ഓഫ് സയൻസിൽ നിന്ന് 5 വർഷത്തെ കോഴ്‌സ് പൂർത്തിയാക്കിയ 60 പ്രതിഭകൾ മാനേജ്‌മെന്റ് മേഖലയിൽ പുതിയ ചരിത്രത്തിനു തുടക്കമിടുന്നു. പത്താം തരം പൂർത്തിയാക്കിയവർക്ക് പ്ലസ് ടു, ഡിഗ്രി കൊമേഴ്‌സ് എന്നിവക്ക് പുറമെ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള പരിശീലനങ്ങളും, ധാർമിക മൂല്യങ്ങളും പകർന്നു നൽകുന്ന കോഴ്‌സാണ് ഇവിടെ നിലവിലുള്ളത്. മർകസ് ഗാർഡൻ കാമ്പസിലെ പഠനം പൂർത്തിയാക്കി ദേശീയ അന്തർദേശീയ യൂണിവേഴ്‌സിറ്റികളിൽ ഉന്നത പഠന മേഖലകളിലേക്കും വിവിധ കർമ്മ രംഗങ്ങളിലേക്കും ഇറങ്ങുന്ന ഈ വിദ്യാർത്ഥികൾക്ക് ‘ഗുലിസ്താനി’ എന്ന നാമത്തിലുള്ള ബിരുദമാണ് നൽകുന്നത് . മർകസ് ഗാർഡൻ കാമ്പസിൽ വെച്ച് നടന്ന ബിരുദ ദാന ചടങ്ങിന് മർകസ് ചാൻസലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകി. ധിഷണയും ക്രിയാത്മകതയും അക്കാദമികമായി മികവുമുള്ള വിദ്യാർത്ഥികളെയാണ് മർകസ് രൂപപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മർകസ് ഡയറക്ടർ ഡോ. എ പി അബ്ദുൽ ഹക്കീം അസ്‌ഹരി ബിരുദദാന പ്രഭാഷണം നടത്തി . രാജ്യത്ത് വർധിച്ചു വരുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥയേയും വാണിജ്യ അധോഗതിയേയും നേരിടാൻ ശേഷിയുള്ള തലമുറയെ കെട്ടിപ്പടുക്കലാണ് മർകസ് ഗാർഡൻ സ്കൂൾ ഓഫ് മാനേജ്‌മന്റ്റ ആന്റ് സയൻസ് നിർവ്വഹിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നിർവഹിച്ചു. പ്രഫ. എ.കെ അബ്ദുൽ ഹമീദ് , അബൂബക്കർ സഖാഫി വെണ്ണക്കോട് , ഡോ. അബ്ദുൽ സലാം, ഡോ. അബ്ദുൽ സലാം സഖാഫി എരഞ്ഞിമാവ്, നാസർ സഖാഫി , സ്വാലിഹ് സഖാഫി മംഗലാപുരം, എന്നിവർ പ്രസംഗിച്ചു . നൗഫൽ ഹസ്സൻ നൂറാനി സ്വാഗതവും ജലാൽ ബകരി നൂറാനി നന്ദിയും പറഞ്ഞു .