മാര്‍ഗ നിര്‍ദ്ദേശക ക്ലാസ് സംഘടിപ്പിച്ചു

0
798

കാരന്തൂര്‍: പ്ലസ് വണ്‍ അപേക്ഷകര്‍ക്ക് ഹയര്‍ സെക്കണ്ടറി ഏകജാലക സംവിധാനം പരിചയപ്പെടുത്തുന്നതിന് മര്‍കസ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ മാര്‍ഗ നിര്‍ദ്ദേശക ക്ലാസ് സംഘടിപ്പിച്ചു. പ്രിന്‍സിപ്പാള്‍ എ. റഷീദ് അധ്യക്ഷം വഹിച്ചു. ഹെസ്മാസ്റ്റര്‍ എന്‍. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ടി.പി അബ്ദുസ്സമദ് പ്രസംഗിച്ചു. സി.കെ അഷ്‌റഫ് ക്ലാസെടുത്തു. പി.എ നജ്മുദ്ദീന്‍ സ്വാഗതവും ജി. അനീസ് നന്ദിയും പറഞ്ഞു.