മാസങ്ങൾ കൊണ്ട് ഖുർആൻ മനഃപാഠമാക്കി മർകസ് വിദ്യർത്ഥികൾ വിസ്മയമാകുന്നു

0
1309
ഖുര്‍ആന്‍ മനഃപാഠമാക്കിയ മുഹമ്മദ് നബ്ഹാന്‍, മുഹമ്മദ് ശിബ്‌ലി, സ്വാലിഹ് എന്നീ വിദ്യാര്‍ഥികള്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കൊപ്പം
ഖുര്‍ആന്‍ മനഃപാഠമാക്കിയ മുഹമ്മദ് നബ്ഹാന്‍, മുഹമ്മദ് ശിബ്‌ലി, സ്വാലിഹ് എന്നീ വിദ്യാര്‍ഥികള്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കൊപ്പം
SHARE THE NEWS

കോഴിക്കോട്: വിശുദ്ധ ഖുര്‍ആന്‍ ചുരുങ്ങിയ മാസങ്ങള്‍ കൊണ്ട് സമ്പൂര്‍ണമായി മനപ്പാഠമാക്കി മര്‍കസ് സൈത്തൂന്‍ വാലി ഹിഫ്‌ള് അക്കാദമിയിലെ വിദ്യാര്‍ഥികള്‍ മുഹമ്മദ് നബ്ഹാന്‍ തലശ്ശേരി, മുഹമ്മദ് ശിബ്‌ലി അരൂര്‍, സ്വാലിഹ് പട്ടാമ്പി എന്നീ വിദ്യാര്‍ത്ഥികള്‍ വിസ്മയമാകുന്നു.
സ്ഥാപനത്തിലെ ഖുര്‍ആന്‍ അധ്യാപകന്‍ ഹാഫിള് മുഹമ്മദ് മുസ്‌ലിയാരുടെ ശിക്ഷണത്തില്‍ ഏഴ് മാസം കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയ മുഹമ്മദ് നബ്ഹാന്‍ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി ഇസ്മാഈല്‍ – ആസിഫ ദമ്പതികളുടെ മകനാണ്. അതോടൊപ്പം എട്ട’് മാസം കൊണ്ട് ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ മുഹമ്മദ് ശിബ്‌ലി മലപ്പുറം ജില്ലയിലെ അരൂര്‍ ഖാലിദ് – സമീറ ദമ്പതികളുടെ മകനാണ്. ഇരുവരും മര്‍കസ് ഹൈസ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. ഒമ്പത് മാസം കൊണ്ട് ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ സ്വാലിഹ് ഹാഫിള് സയ്യിദ് മുഹമ്മദ് റാശിദ് സഖാഫി മമ്പാടിന്റെ കീഴിലാണ് പഠനം നടത്തിയത്. എസ്എസ്എല്‍സി പഠനത്തോടൊപ്പം ഈ നേട്ടം കൈവരിച്ച സ്വാലിഹ് പാലക്കാട് ജില്ലയിലെ പട്ടാമ്പി അബ്ദുല്‍ അസീസ് – സുഹ്‌റാബി ദമ്പതികളുടെ മകനാണ്. അഞ്ച് വര്‍ഷമാണ് സാധാരണ സ്‌കൂള്‍ പഠനത്തോടൊപ്പം ഖുര്‍ആന്‍ മനഃപാഠ പൂര്‍ത്തീകരണത്തിന്റെ കാലാവധി. മൂവ്വരെയും മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, വൈസ് ചാന്‍സലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി എന്നിവർ അഭിനന്ദിച്ചു.


SHARE THE NEWS