മുഖ്യധരാ രാഷ്ട്രീയത്തിൽനിന്ന് മുസ്‌ലിംകൾ മാറ്റിനിറുത്തപ്പെടുന്നത് ആപത്കരം: ഡോ. മുജീബുറഹ്മാൻ

0
381
മർകസ് വാർഷിക സമ്മേളന ഭാഗമായി ന്യൂഡൽഹിയിൽ സംഘടിപ്പിച്ച പാനൽ ഡിസ്കഷൻ ജാമിഅ മില്ലിയ്യ പ്രൊഫസർ ഡോ. മുജീബു റഹ്‌മാൻ ഉദ്‌ഘാടനം ചെയ്യുന്നു
മർകസ് വാർഷിക സമ്മേളന ഭാഗമായി ന്യൂഡൽഹിയിൽ സംഘടിപ്പിച്ച പാനൽ ഡിസ്കഷൻ ജാമിഅ മില്ലിയ്യ പ്രൊഫസർ ഡോ. മുജീബു റഹ്‌മാൻ ഉദ്‌ഘാടനം ചെയ്യുന്നു

ന്യൂഡൽഹി: മുഖ്യധാരാ രാഷ്ട്രീയത്തിൽ നിന്ന് മുസ്‌ലിംകളെ അവഗണിക്കുന്ന പ്രവണത രാജ്യത്ത് വ്യാപകമാണെന്നും, അതോടൊപ്പം അക്കാദമികം, കല തുടങ്ങിയ ഇടങ്ങളിൽ നിന്ന് മാറ്റിനിറുത്തപ്പെടുന്നത് സമുദായത്തിന്റെ ആത്മവിശ്വാസത്തെ ബാധിക്കുന്നുവെന്ന് ജാമിഅ മില്ലിയ്യ പ്രൊഫസർ ഡോ. മുജീബു റഹ്‌മാൻ പറഞ്ഞു. 2020 ഏപ്രിൽ 9 മുതൽ 12 വരെ നടക്കുന്ന മർകസ് നാൽപത്തിമൂന്നാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി ന്യൂഡൽഹിയിലെ ഇന്ത്യ ഇസ്‌ലാമിക് കൽച്ചറൽ സെന്ററിൽ സംഘടിപ്പിച്ച ‘രാഷ്ട്രവും രാഷ്ട്രീയവും മുസ്‌ലിം സമൂഹങ്ങളിൽ’ എന്ന വിഷയത്തിലുള്ള പാനൽ ഡിസ്കഷൻ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം സ്ഥാനാർത്ഥികളെ വെച്ചാൽ തോൽവി സാധ്യത കൂടുതലാണ് എന്ന പ്രചാരണം നടക്കുന്നു. അക്കാദമിക രംഗത്ത് മുസ്‌ലിം പേരുള്ളവർക്കു സാദ്ധ്യതകൾ കുറയുന്നു. ഇങ്ങനെയുള്ള സാമൂഹികാവസ്ഥ വ്യാപകമാവുന്നത് ആപത്കരമാണ്. എല്ലാവർക്കും തുല്യപ്രതിനിധ്യവും പരിഗണയും രാജ്യത്ത് ലഭിക്കേണ്ടതുണ്ട്: പാനൽ ഡിസ്കഷൻ അഭിപ്രായപ്പെട്ടു. സൗത്തേഷ്യൻ യൂണിവേഴ്‌സിറ്റി സാമൂഹികശാസ്ത്ര വിഭാഗം പ്രഫസർ ഡോ. ഇർഫാനല്ല ഫാറൂഖി, ജെ.എൻ.യു പൊളിറ്റിക്കൽ സ്റ്റഡീസ് പ്രഫസർ ഡോ. ആമിർ അലി, ഡൽഹി യൂണിവേഴ്‌സിറ്റി ഹിസ്റ്ററി വിഭാഗം പ്രൊഫസർ ഡോ. യാസർ അറഫാത്ത്, മർകസ് വൈസ് ചാൻസലർ ഡോ. ഹുസ്സൈൻ സഖാഫി ചുള്ളിക്കോട് സംസാരിച്ചു. ന്യൂഡൽഹിയിൽ വിവിധ യൂണിവേഴ്സിട്ടികളിലെ ഗവേഷക വിദ്യാർഥികൾ പങ്കെടുത്തു.