മുത്വലാഖും ഇന്ത്യന്‍ ഭരണഘടനയും: മര്‍കസ്‌ ലോ കോളജ്‌ സെമിനാര്‍ ഇന്ന്‌

0
770

താമരശ്ശേരി: മുത്വലാഖുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പാശ്ചാത്തലത്തില്‍ മര്‍കസ്‌ ലോ കോളജ്‌ സംഘടിപ്പിക്കുന്ന അക്കാദമിക സെമിനാര്‍ ഇന്ന്‌(ചൊവ്വ) രാവിലെ പത്ത്‌ മണിക്ക്‌ നോളജ്‌ സിറ്റിയിലെ ലോ കോളജ്‌ ഓഡിറ്റോറിയത്തില്‍ നടക്കും. പ്രൊഫ. ആര്‍.കെ ബിജു ഉദ്‌ഘാടനം ചെയ്യും. ഡോ. ഹുസൈന്‍ സി.എസ്‌ മോഡറേറ്ററാവും. പ്രൊഫ. പി.എസ്‌ ഗോപി, അഡ്വ. സമദ്‌ പുലിക്കാട്‌. അഡ്വ. ആഷിക മുംതാസ്‌, അഡ്വ. റഊഫ്‌ അഹ്‌സനി എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന്‌ വിദ്യാര്‍ത്ഥികളുടെ പ്രബന്ധാവതരണവും നടക്കും.