മുസ്ലിം സാമൂഹിക സ്ഥിതി പഠിക്കാൻ മദീനതുന്നൂർ വിദ്യാർത്ഥികൾ രാജ്യാന്തര പര്യടനത്തിൽ

0
1574
ഇന്ത്യാനേഷ്യൻ മുസ്‌ലിംകളുടെ സാമൂഹിക സാമ്പത്തിക പരിതസ്ഥിതി പഠിക്കാൻ പോയ മർകസ് വിദ്യാർഥികൾ ഇന്തോനേഷ്യയിലെ അൽ ബുഖാരി ഹദീസ് ഇൻസ്റ്റിട്യൂട്ട് സന്ദർശിക്കുന്നു
ഇന്ത്യാനേഷ്യൻ മുസ്‌ലിംകളുടെ സാമൂഹിക സാമ്പത്തിക പരിതസ്ഥിതി പഠിക്കാൻ പോയ മർകസ് വിദ്യാർഥികൾ ഇന്തോനേഷ്യയിലെ അൽ ബുഖാരി ഹദീസ് ഇൻസ്റ്റിട്യൂട്ട് സന്ദർശിക്കുന്നു
SHARE THE NEWS

പൂനൂർ: ഈ വർഷത്തെ റമളാൻ അവധിക്കാല പര്യടനത്തിന്റെ ഭാഗമായി മർകസ് സ്ഥാപനമായ  മദീനതുന്നൂർ കോളേജ് ഓഫ് ഇസ്‌ലാമിക് സയൻസിലെ അവസാന വർഷ വിദ്യാർത്ഥികൾ വിദേശ രാജ്യങ്ങളിലേക്ക്‌ പുറപ്പെട്ടു. ശ്രീലങ്ക, ഇന്തോനേഷ്യ, മ്യാൻമർ ,നേപ്പാൾ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് യാത്ര തിരിച്ചത്. ഈ രാജ്യങ്ങളിലെ സാമ്പത്തിക സാമൂഹിക സ്ഥിതികളെക്കുറിച്ച് പ്രത്യേക പഠനം നടത്തുകയാണ് സാമ്പത്തിക ശാസ്ത്രത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും പഠനം പൂർത്തിയാക്കിയ ഇവരുടെ പ്രധാന ലക്ഷ്യം. ഈ രാഷ്ട്രങ്ങളിലെ വിദ്യഭ്യാസ സാംസ്കാരിക പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങളും സംഘടനാ നേതാക്കളെയും സന്ദർശിക്കും. വിവിധ രാജ്യങ്ങളിലേക്ക് പുറപ്പെട്ട അവസാന വർഷ വിദ്യാർത്ഥികളായ സയ്യിദ് മിഖ്ദാദ് ജമലുല്ലൈലി, മുഹമ്മദ് ഷഫീഖ് നാദാപുരം, മുഹമ്മദ് അസ്‌ലം മഞ്ചേരി (ഇൻന്തോനേഷ്യ),അബാൻ അഹ് മദ് വാഴക്കാട്, ശമ്മാസ് നടമ്മൽ പോയിൽ, സഈദ് അരീക്കോട്, ബദ്റുദ്ധീൻ പുറത്തീൽ ( ശ്രീലങ്ക),അബ്ദുസമദ് നാദാപുരം, റാഫിദ് കിഴിശ്ശേരി, മുബശിർ കളരാന്തരി, ഉബയ്യ് അലി തളിപ്പറമ്പ് ( മ്യാൻന്മർ ),അബ്ദുൽ ബാരി മാവൂർ, നാഫി ചെമ്മാട്, സ്വലാഹുദ്ധീൻ മഞ്ഞപ്പറ്റ, മുഹ്സിൻ തച്ചംപൊയിൽ ,അശ്ഫാഖ് തിരൂരങ്ങാടി ( നേപ്പാൾ ),ഉവൈസ് വയനാട്, ഹാരിസ് കളരാന്തിരി, മുനീർ കൊല്ലം ( ഒമാൻ) എന്നിവർക്ക് മർകസ് ഗാർഡനിൽ വെച്ച് നടത്തിയ പരിപാടിയിൽ ഡയറക്ടർ ഡോ: എ പി അബ്ദുൽ ഹക്കീം അസ്ഹരി യാത്രയപ്പ് നൽകി. പണ്ഡിതന്മാർ, വിദ്യഭ്യാസവിചക്ഷണർ , വിദ്യാർത്ഥികൾ തുടങ്ങിയവരുമായി നടത്തുന്ന കൂടിക്കാഴ്ച്ചകൾ സാമൂഹികമായി അരക്ഷിതാവസ്ഥ നേരിടുന്ന  പ്രദേശവാസികൾക്ക് ഇന്ത്യയുടെ മതസൗഹാർദ്ദ അന്തരീക്ഷം പരിചയപ്പെടുത്താൻ സാധ്യമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 
 വിവിധ രാജ്യങ്ങളിലെത്തുന്ന സംഘം മർകസ്  നടത്തിവരുന്ന  വിദ്യഭ്യാസ സാമൂഹിക സേവന പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുകയും പ്രമുഖ സ്ഥാപങ്ങളെ  മർകസുമായുള്ള വിദ്യാസ സഹകരണത്തിൽ ഏർപ്പെടുന്നത് സംബന്ധിച്ച് ചർച്ച നടത്തുകയും ചെയ്യും. 

SHARE THE NEWS