മുഹമ്മദ് ജുബൈലിയുമായി കാന്തപുരം കൂടിക്കാഴ്ച നടത്തി

0
3168
അൾജീരിയയുടെ ഡപ്യൂട്ടി ചീഫ് ഓഫ് ദി മിഷൻ മുഹമ്മദ് ജുബൈലിയുമായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തുന്നു
അൾജീരിയയുടെ ഡപ്യൂട്ടി ചീഫ് ഓഫ് ദി മിഷൻ മുഹമ്മദ് ജുബൈലിയുമായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തുന്നു

ന്യൂഡൽഹി: അറബ് ആഫ്രിക്കൻ വൻകരയിലെ ഏറ്റവും വലിയ രാജ്യമായ അൾജീരിയയുടെ ഡപ്യൂട്ടി ചീഫ് ഓഫ് ദി മിഷൻ മുഹമ്മദ് ജുബൈലിയുമായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ  ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യയും അൾജീരിയയും തമ്മിലുള്ള വിദ്യാഭ്യാസ, സാംസ്കാരിക,വാണിജ്യ ബന്ധങ്ങളുമായി ബന്ധപ്പെട്ട പുതിയ സാധ്യതകളെ കുറിച്ച് കൂടിക്കാഴ്ചയിൽ  ചർച്ചകൾ നടത്തി. മർകസ് നോളജ് സിറ്റി സിഇഒ  ഡോ. അബ്ദുസ്സലാം , ഇൻഡോ അറബ് കൾച്ചറൽ മിഷൻ സെക്രട്ടറി  മുഹമ്മദ് അമീൻ സഖാഫി എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.